Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബലാത്സംഗത്തെ...

ബലാത്സംഗത്തെ ന്യായീകരിച്ച ഹരിയാന മുഖ്യമന്ത്രി തിരുത്തുമായി രംഗത്ത്​

text_fields
bookmark_border
ബലാത്സംഗത്തെ ന്യായീകരിച്ച ഹരിയാന മുഖ്യമന്ത്രി തിരുത്തുമായി രംഗത്ത്​
cancel

ന്യൂ​ഡ​ൽ​ഹി: ബ​ലാ​ത്സം​ഗ​ത്തെ ന്യാ​യീ​ക​രി​ച്ച് പ്ര​സം​ഗി​ച്ച ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ലാ​ല്‍ ഖ​ട്ട​ര്‍ ഒ​രു​ദി​വ​സ​ത്തി​നു​ശേ​ഷം അ​ത​ല്ല ഉ​ദ്ദേ​ശി​ച്ച​തെ​ന്ന വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി. വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന്​ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ്​ മു​ഖ്യ​മ​ന്ത്രി തി​രു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

‘‘മി​ക്ക ബ​ലാ​ത്സം​ഗ കേ​സി​ലും ഇ​ര​യും പ്ര​തി​യും ഏ​റെ​ക്കാ​ല​മാ​യി പ​ര​സ്​​പ​രം അ​ടു​ത്ത​റി​യു​ന്ന​വ​ര്‍ ആ​യി​രി​ക്കും. ദി​വ​സ​ങ്ങ​ളോ​ളം ഒ​രു​മി​ച്ച് ചു​റ്റി​ക്ക​റ​ങ്ങും. അ​വ​സാ​നം ത​മ്മി​ല്‍ത​ല്ലി പി​രി​യും. പെ​ണ്‍കു​ട്ടി താ​ന്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടെ​ന്നു പ​റ​ഞ്ഞ് പ​രാ​തി കൊ​ടു​ക്കും. ബ​ലാ​ത്സം​ഗ​ങ്ങ​ള്‍ മു​മ്പും ഒ​രു​പാ​ട് ന​ട​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ഴും ന​ട​ക്കു​ന്നു. അ​ത്രേ​യു​ള്ളൂ’’ -​പ​ഞ്ച്​​കു​ള ജി​ല്ല​യി​ലെ ക​ൽ​ക്ക​യി​ൽ ശ​നി​യാ​​ഴ്​​ച ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ്ത്രീ​പീ​ഡ​ന​ങ്ങ​ളെ നി​സ്സാ​ര​വ​ത്ക​രി​ച്ചു​കൊ​ണ്ട് ബി.​ജെ.​പി നേ​താ​വ് കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​താ​ണി​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ സ്​​ത്രീ​വി​രു​ദ്ധ​ത​യാ​ണ്​ പ്ര​സം​ഗ​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തെ​ന്ന്​ കോ​​ൺ​ഗ്ര​സ്​ നേ​താ​വ്​ ര​ൺ​ദീ​പ്​ സി​ങ്​ സു​​ർ​ജേ​വാ​ല പ്ര​തി​ക​രി​ച്ചു. രാ​ജ്യ​ത്തി​​​​െൻറ ​പെ​ൺ​മ​ക്ക​ളോ​ട്​ മു​ഖ്യ​മ​ന്ത്രി മാ​പ്പു​പ​റ​യ​ണം. സ്​​ത്രീ​വി​രു​ദ്ധ​ത​യു​ടെ പേ​രി​ലു​ള്ള അ​ങ്ങേ​യ​റ്റം കു​റ്റ​ക​ര​മാ​യ പ്ര​സ്​​താ​വ​ന​യാ​ണി​ത്. പീ​ഡ​ന​ങ്ങ​ളും കൂ​ട്ട​ബ​ലാ​ത്സം​ഗ​ങ്ങ​ളും ത​ട​യാ​നാ​വാ​ത്ത​തി​​​െൻറ കു​റ്റം സ്​​ത്രീ​ക​ളു​ടെ ത​ല​യി​ൽ കെ​ട്ടിെ​വ​ക്കു​ന്ന​ത്​ പ​രി​താ​പ​ക​ര​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​ൽ​ഹി മു​ഖ്യ​മ​​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളും ഖ​ട്ട​റി​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച്​ രം​ഗ​ത്തെ​ത്തി. ബ​ലാ​ത്സം​ഗ​ത്തെ ന്യാ​യീ​ക​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നാ​ട്ടി​ൽ എ​ങ്ങ​നെ സ്​​ത്രീ​ക​ൾ സു​ര​ക്ഷി​ത​രാ​കും. ഹ​രി​യാ​ന​യി​ലെ പീ​ഡ​ന​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ ഒ​രു​പ​രി​ധി​വ​രെ ഇ​ത്ത​രം നി​ല​പാ​ടു​ക​ളും കാ​ര​ണ​മാ​ണെ​ന്ന്​ കെ​ജ്​​രി​വാ​ൾ ഹി​ന്ദി​യി​ൽ ട്വീ​റ്റ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manohar lal khattarharyana chief ministerremarkrape complaint
News Summary - Haryana Chief Minister Manohar Lal Khattar’s remarks on rape complaints attract criticism
Next Story