യുവതിയെ ശല്യംചെയ്യൽ; ബി.ജെ.പി ഹരിയാന അധ്യക്ഷെൻറ മകനും സുഹൃത്തും അറസ്റ്റിൽ
text_fieldsചണ്ഡിഗഢ്: യുവതിയെ കാറിൽ പിന്തുടർന്ന സംഭവത്തിൽ ഹരിയാന ബി.ജെ.പി അധ്യക്ഷൻ സുഭാഷ് ബറലയുടെ മകനും സുഹൃത്തും അറസ്റ്റിൽ. വികാസ് ബറല (23), ആശിഷ് കുമാർ (22)എന്നിവരാണ് വെള്ളിയാഴ്ച രാത്രി ചണ്ഡിഗഢിലെ മധ്യമാർഗിൽനിന്ന് പിടിയിലായത്.
അർധരാത്രി 12.35ഒാടെയാണ് സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിക്കുപിന്നാലെ ഇരുവരും മറ്റൊരു കാറിൽ പിന്തുടരുകയായിരുന്നു. യുവാക്കൾ കാറിൽ പിന്തുടരുന്നത് മനസ്സിലാക്കിയ യുവതി ഫോണിൽ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. അവിടെ നിന്നെത്തിയ പൊലീസാണ് യുവാക്കെള പിടികൂടിയത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും ഇക്കാര്യം മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചതായും പൊലീസ് പറഞ്ഞു. ഇരുവരെയും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴിയെടുത്തു.
