റോഹ്തകിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി
text_fieldsറോഹ്തക്: രണ്ടാനച്ഛെൻറ നിരന്തര പീഡനത്തെ തുടർന്ന് ഹരിയാനയിലെ റോഹ്തകിൽ പത്തു വയസുകാരി ഗർഭിണിയായി. അഞ്ചു മാസം ഗർഭിണിയായ കുട്ടിയുടെ ശാരീരികനില അതീവ മോശമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയാണ് കുട്ടിയുടെ മാതാവ്. ജോലിക്ക് പോയിരുന്ന മാതാവ് തിരിച്ചെത്തിയപ്പോൾ കുട്ടി അവശനിലയിലായിരുന്നു. ഇതുകണ്ട് ആശുപതിയിൽ എത്തിച്ചപ്പോഴാണ് അഞ്ചു മാസം ഗർഭിണിയാണെന്ന് വ്യക്തമായത്. അമ്മാവനും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പുറത്തറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി അമ്മയോട് പറഞ്ഞു.
തുടർന്ന് അമ്മ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
ഇൗ ആഴ്ച തുടക്കത്തിൽ റോഹ്തകിൽ 23 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം വാഹനം കയറ്റിക്കൊന്നുവെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇൗ സംഭവവും വെളിപ്പെടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
