Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Harsimrat Badal
cancel
camera_alt

Courtesy: PTI

Homechevron_rightNewschevron_rightIndiachevron_right'ജിയോ...

'ജിയോ വന്നതുപോലെയാകും കാർഷിക ബില്ല്'​; കർഷകരുടെ ആകുലതകൾ തുറന്നുകാട്ടി​ ഹ​ർ​സി​മ്ര​ത്​ കൗ​ർ ബാ​ദ​ൽ

text_fields
bookmark_border

ന്യൂഡൽഹി: റിലയൻസ്​ ജിയോയുടെ കാര്യത്തിൽ ചെയ്​ത വിപണനതന്ത്രം പോലെയാകും പുതിയ കാർഷിക ബില്ല്​ വന്നാലുള്ള അവസ്​ഥയെന്ന്​ ഗ്രാമീണ കർഷകൻ പറഞ്ഞതായി കേന്ദ്ര മന്ത്രിസഭയിൽനിന്ന്​ രാജിവെച്ച ഹ​ർ​സി​മ്ര​ത്​ കൗ​ർ ബാ​ദ​ൽ. സ്വകാര്യ കമ്പനികൾ കുത്തകയാക്കപ്പെടുന്നതോടെ കാർഷിക മേഖലയിൽനിന്ന് സാധാരണക്കാർ പുറത്താകുമെന്ന്​ അവർക്ക്​ ആശങ്കയുണ്ട്​. 'ജിയോ വന്നു, അവർ ഒരുപാട്​ സൗജന്യങ്ങൾ നൽകി. ഈ മേഖലയിൽ കുത്തകയായതോടെ അവരുടെ നിരക്കുകൾ വർധിപ്പിച്ചു. ഇതുതന്നെയാണ്​ കാർഷിക ബില്ല്​ പാസായാൽ കോർപറേറ്റുകൾ നടപ്പാക്കാൻ പോകുന്നത്​' -മുൻ കേന്ദ്ര മ​ന്ത്രി പറഞ്ഞു.

ക​ർ​ഷ​ക​വി​രു​ദ്ധ നി​യ​മ​പ​രി​ഷ്​​ക​ര​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ബി.​ജെ.​പി സ​ഖ്യ​ക​ക്ഷി​യാ​യ ശി​രോ​മ​ണി അ​കാ​ലി​ദ​ളി​െൻറ ഹ​ർ​സി​മ്ര​ത്​ കൗ​ർ ബാ​ദ​ൽ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് കഴിഞ്ഞദിവസമാണ്​​ രാ​ജി​വെ​ച്ചത്​. വി​വാ​ദ ബി​ല്ലു​ക​ളി​ൽ ലോ​ക്​​സ​ഭ​യി​ൽ വോ​​ട്ടെ​ടു​പ്പ്​ ന​ട​ക്കു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പാ​ണ്​ ഭ​ർ​ത്താ​വും ശി​രോ​മ​ണി അ​കാ​ലി​ദ​ൾ അ​ധ്യ​ക്ഷ​നു​മാ​യ സു​ഖ്​​ബീ​ർ​സി​ങ്​ ബാ​ദ​ൽ ലോ​ക്​​സ​ഭ​യി​ൽ മ​ന്ത്രി​യു​ടെ രാ​ജി​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

ക​ർ​ഷ​ക​വി​രു​ദ്ധ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ​ക്കെ​തി​രെ പ​ഞ്ചാ​ബി​ൽ ഉ​യ​രു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യിരുന്നു​ ഭ​ക്ഷ്യ സം​സ്​​ക​ര​ണ, വ്യ​വ​സാ​യ വ​കു​പ്പു മ​​ന്ത്രി​യു​ടെ രാ​ജി. നി​യ​മ​പ​രി​ഷ്​​ക​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ആ​​ഴ്​​ച​ക​ളാ​യി പ​ഞ്ചാ​ബി​ലും ഹ​രി​യാ​ന​യി​ലും സ​മ​രം ന​ട​ക്കു​ക​യാ​ണ്.

പ​ഞ്ചാ​ബി​ൽ മാ​റി​മാ​റി വ​ന്ന സ​ർ​ക്കാ​റു​ക​ൾ കാ​ർ​ഷി​ക മേ​ഖ​ല​ക്കാ​യി ചെ​യ്​​ത അ​ര നൂ​റ്റാ​ണ്ട്​ കാ​ല​ത്തെ ക​ഠി​നാ​ധ്വാ​നം പാ​ഴാ​ക്കു​ന്ന നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളാ​ണ്​ മോ​ദി​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന്​ ബാ​ദ​ൽ കു​റ്റ​പ്പെ​ടു​ത്തിയിരുന്നു. ബി​ല്ലി​ന്മേ​ൽ ന​ട​ന്ന വോ​​ട്ടെ​ടു​പ്പി​ൽ എ​തി​ർ​ത്ത്​ വോ​ട്ടും ചെ​യ്​​​തു. ബി.​ജെ.​പി​യു​ടെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള സ​ഖ്യ​ക​ക്ഷി​യാ​ണ്​ ശി​രോ​മ​ണി അ​കാ​ലി​ദ​ൾ. മ​ന്ത്രി​സ​ഭ​യി​ൽ പാ​ർ​ട്ടി​യു​ടെ ഏ​ക അം​ഗ​മാ​യിരുന്നു​ ഹ​ർ​സി​മ്ര​ത്​ കൗ​ർ ബാ​ദ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punjabharsimrat Kaur Badalfarmer bill
News Summary - Harsimrat Kaur Badal exposes farmer's concerns
Next Story