ഒാഹരി കുംഭകോണം: നാല് ബാങ്ക് ഉദ്യോഗസ്ഥർക്ക് തടവ്
text_fieldsമുംബൈ: ശതകോടികളുടെ ഒാഹരി കുംഭകോണത്തിൽ നാല് മുൻ ബാങ്ക് ഉദ്യോഗസ്ഥർക്ക് മൂന്നു വർഷം തടവ്. ഒാഹരി ബ്രോക്കർ ഹർഷദ് മേത്ത ഉൾപ്പെട്ട കുംഭകോണം പുറത്തുവന്ന് 25 വർഷത്തിനുശേഷമാണ് ശിക്ഷ വിധിക്കുന്നത്. 1992ലാണ് ഇന്ത്യൻ ഒാഹരിവിപണികളെ പിടിച്ചുകുലുക്കിയ തട്ടിപ്പ് കണ്ടെത്തുന്നത്.
സ്റ്റേറ്റ് ബാങ്ക് ഒാഫ് സൗരാഷ്ട്ര മുൻ ഫണ്ട് മാനേജർ എം.എസ്. ശ്രീനിവാസൻ, യൂക്കോ ബാങ്ക് മുൻ അസി. മാനേജർ വിനായക് ദിയോസ്തലി, എസ്.ബി.െഎ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥനായിരുന്ന ആർ. സീതാരാമൻ, യൂക്കോ ബാങ്ക് മുൻ സീനിയർ മാനേജർ പി.എ. കർഖാനിസ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഇവർ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി ജഡ്ജി എച്ച്.എസ്. മഹാജൻ ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. അഴിമതി, വിശ്വാസലംഘനം, വ്യാജ അക്കൗണ്ട് രേഖകൾ തയാറാക്കൽ, അതുവഴി ഹർഷദ് മേത്തയെ വഴിവിട്ട് സഹായിക്കൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. ഒാരോരുത്തരും 5000 രൂപ വീതം പിഴയും അടക്കണം. മേൽകോടതിയെ സമീപിക്കുന്നതിന് നാലുപേർക്കും പ്രേത്യക കോടതി ജാമ്യം നൽകി.
കൃത്രിമം കാണിച്ച് ബാങ്കുകളിൽനിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റി അതുപയോഗിച്ച് വൻതോതിൽ ഒാഹരി വാങ്ങുകയുമായിരുന്നു ഹർഷദ് മേത്തയുടെ രീതി. ഇതുമൂലം ചില ഒാഹരികളുടെ വില അമിതമായി ഉയരുേമ്പാൾ വിറ്റ് ലാഭമെടുക്കുകയും ചെയ്തു. കേസുകൾ നടക്കുന്നതിനിടെ 2001ൽ ഹർഷദ് മേത്ത നിര്യാതനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
