Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ ബിൽ​ പാസായാൽ ...

പൗരത്വ ബിൽ​ പാസായാൽ മുസ്​ലിമായി പ്രഖ്യാപിക്കുമെന്ന്​ ഹർഷ്​ മന്ദർ

text_fields
bookmark_border
പൗരത്വ ബിൽ​ പാസായാൽ  മുസ്​ലിമായി  പ്രഖ്യാപിക്കുമെന്ന്​ ഹർഷ്​ മന്ദർ
cancel

ന്യൂ​ഡ​ൽ​ഹി: മു​സ്​​ലിം​ക​ൾ അ​ല്ലാ​ത്ത അ​ഫ്​​ഗാ​നി​സ്​​താ​ൻ, പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്​ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ന്ത്യ​ൻ പൗ​ര​ത്വം ന​ൽ​കു​ന്ന​തി​ന്​ കൊ​ണ്ടു​വ​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ പാ​സാ​യാ​ല്‍ താ​ന്‍ മു​സ്‌​ലി​മാ​കു​മെ​ന്ന് എ​ഴു​ത്തു​കാ​ര​നും കോ​ള​മി​സ്​​റ്റു​മാ​യ ഹ​ര്‍ഷ് മ​ന്ദ​ര്‍. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഞാ​യ​റാ​ഴ്​​ച രാ​ത്രി ഐ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജെ.​എ​ന്‍.​യു കാ​മ്പ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണ്​​ ഹ​ർ​ഷ്​ മ​ന്ദ​ർ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

‘പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ പാ​സാ​യാ​ല്‍, ഞാ​ന്‍ മു​സ്‌​ലി​മാ​യി പ്ര​ഖ്യാ​പി​ക്കും. ര​ണ്ടാ​മ​താ​യി, തി​രി​ച്ച​റി​യ​ല്‍ തെ​ളി​യി​ക്കാ​ന്‍ ഒ​രു രേ​ഖ​യും ഞാ​ന്‍ ഹാ​ജ​രാ​ക്കി​ല്ല. മൂ​ന്നാ​മ​താ​യി, സ​ര്‍ക്കാ​ര്‍ ഈ ​വി​ഷ​യ​ത്തി​ല്‍ ഏ​തെ​ങ്കി​ലും മു​സ്‌​ലി​മി​നെ ജ​യി​ലി​ല​ട​ച്ചാ​ല്‍ ഞാ​നും അ​തി​ലൊ​രാ​ളാ​കും’- അ​​ദ്ദേ​ഹം പ​റ​ഞ്ഞു. ഹ​ർ​ഷ്​ മ​ന്ദ​ർ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​​​​െൻറ പ്ര​സ​ക്ത ഭാ​ഗം ജെ.​എ​ൻ.​യു​വി​ലെ മ​ല​യാ​ളി ഗ​വേ​ഷ​ക​ൻ അ​ൻ​സി​ൽ കെ.​എം ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ച​തോ​ടെ​ ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​വു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimindia newsHarsh ManderCitizenship Amendment Act
News Summary - Harsh Mander muslim-India News
Next Story