എെൻറ മാതാപിതാക്കളെ അധിക്ഷേപിക്കുന്നത് രാഹുലിെൻറ അറിവോടെ -മോദി
text_fieldsവിദിഷ: രാഷ്ട്രീയ വിദ്വേഷത്തിെൻറ പേരിൽ കോൺഗ്രസ് തെൻറ മാതാപിതാക്കൾക്കെതിരെ അസഭ്യവർഷം ചൊരിയുകയാണെന്നും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അറിവോടെയാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്റു-ഗാന്ധി കുടുംബത്തിനെതിരെ താൻ സംസാരിക്കുന്നത് അവർ മുൻ ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും ആയിരുന്നതുകൊണ്ടാണെന്നും മോദി മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
രൂപയുടെ മൂല്യം ഇടിഞ്ഞ് മോദിയുടെ മാതാവിെൻറ വയസ്സിനൊപ്പം എത്തി, മോദിയുടെ പിതാവിനെ ആർക്കുമറിയില്ല എന്നൊക്കെയുള്ള ചില കോൺഗ്രസ് നേതാക്കളുടെ പ്രസംഗം പരാമർശിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘‘കോൺഗ്രസിന് ഇതെന്തുപറ്റി? നാട്ടുരാജാവ് (രാഹുലിനെ ഉദ്ദേശിച്ച്) ഇത്തരം പ്രസ്താവനകളെ പിന്തുണക്കുകയാണ്.
അതുകൊണ്ടാണ് അവരുടെ നേതാക്കൾ, 30 കൊല്ലം മുമ്പ് മരിച്ച എെൻറ പിതാവിെൻറ പേര് ഇൗ രൂപത്തിൽ വലിച്ചിഴക്കുന്നത്. വീട്ടിലെ ഒരു മുറിയിൽ ആരാധനയുമായി കഴിയുന്ന എെൻറ മാതാവ് മധ്യപ്രദേശ് കണ്ടിട്ടുപോലുമില്ല.
തെൻറ മാതാപിതാക്കളെ പ്രധാനമന്ത്രി പേരെടുത്ത് അധിക്ഷേപിക്കുന്നു എന്ന് നാട്ടുരാജാവ് ആരോപിക്കാറുണ്ടല്ലോ. അതുകൊണ്ടുതന്നെ കോൺഗ്രസ് തലവനാണ് ഇതിനു പിന്നിൽ’’ -മോദി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
