Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹാർലി ഡേവിഡ്​സണിൽ...

ഹാർലി ഡേവിഡ്​സണിൽ കാറിടിച്ചു: യമുനയിൽ വീണ ബൈക്ക്​ യാത്രികനായി തെരച്ചിൽ

text_fields
bookmark_border
ഹാർലി ഡേവിഡ്​സണിൽ കാറിടിച്ചു: യമുനയിൽ വീണ ബൈക്ക്​ യാത്രികനായി തെരച്ചിൽ
cancel

ന്യൂഡൽഹി: ഹാർലി ഡേവിഡ്​സൺ ബൈക്കിൽ കാറിടിച്ച്​ യമുന നദിയിലേക്ക്​ വീണ ബൈക്ക്​ യാത്രികനായി തെരച്ചിൽ ശക്തമാക്കി. യമുന നദിക്കു കുറുകെയുള്ള ഡൽഹി-നോയിഡ ഡി.എൻ.ഡി ഫ്ലൈ വേയിൽ ഇന്ന്​ ഉച്ചക്ക്​ ഒരു മണിക്കാണ്​ സംഭവം. ദക്ഷിണ ഡൽഹിയിലെ സരിത വിഹാറിൽ അൻഷുമാൻ പുരി ആണ്​ ബൈക്ക്​ യാത്രികനെന്ന്​ തിരിച്ചറിഞ്ഞിട്ടുണ്ട്​. 

ഡൽഹിയിൽ നിന്ന്​ നോയിഡയിലേക്ക്​ പോവുകയായിരുന്ന ടൊയോട്ട എറ്റിയോസ്​ കാർ അതേ ദിശയിൽ പോവുകയായിരു​ന്ന ബൈക്കി​​​​​െൻറ പുറകിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ബൈക്കി​െന കാർ​ കുറച്ചു ദൂരം റോഡിലൂടെ ഇഴച്ച്​ കൊണ്ടു പോവുകയും അതിനിടയിൽ യാത്രികൻ നദിയിലേക്ക്​ വീഴുകയുമായിരുന്നു. കാർ അമിത വേഗത്തിലായിരുന്നുവെന്നാണ്​ ദൃക്​സാക്ഷികൾ പറയുന്നത്​. 

ഡൽഹി പൊലീസ്​, അഗ്​നിശമന സേന വിഭാഗം, ബോട്ട്​ ക്ലബ്ബ്​, ഡി.എൻ.ഡി ഉദ്യോഗസ്​ഥർ എന്നിവർ പെ​െട്ടന്നു തന്നെ സ്​ഥലത്തെത്തി. മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും ബൈക്ക്​ യാത്രികനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harley davidsoncar hitYamunamalayalam newsRider MissingDND Flyway
News Summary - Harley Davidson Rider Missing, Fell Into Yamuna After Car Hit Him On DND Flyway-India news
Next Story