പ്രണയ വിവാഹങ്ങൾ നിരോധിച്ച് പഞ്ചായത്ത് ഉത്തരവ്; കുടുംബങ്ങളെ ബഹിഷ്കരിക്കുമെന്നും ഭീഷണി
text_fieldsഹിസാർ: ഹരിയാനയിലെ ഹിസാർ ജില്ലയിലെ ഒരു ഗ്രാമത്തിൽ പ്രണയവിവാഹങ്ങൾ നിരോധിച്ചുകൊണ്ട് പഞ്ചായത്ത് ഉത്തരവ്. ഒരേ ഗ്രാമത്തിൽ നിന്നുള്ള യുവതി യുവാക്കൾ തമ്മിലുള്ള വിവാഹങ്ങൾ ഗ്രാമത്തിന്റെ സാമൂഹികഘടനയെ തകർത്തുകളയുമെന്നും ഇത്തരം വിവാഹങ്ങളിൽ ഏർപ്പെടുന്നവരും അവരുടെ കുടുംബങ്ങളും കടുത്ത സാമൂഹിക ബഹിഷ്‌കരണം നേരിടേണ്ടി വരുമെന്നുമാണ് പഞ്ചായത്തിന്റെ മുന്നറിയിപ്പ്.
ഞായറാഴ്ച ചേർന്ന ആര്യാനഗർ ഗ്രാമപഞ്ചായത്ത് യോഗത്തിലാണ് മൂന്ന് പ്രണയവിവാഹ കേസുകൾ വെളിച്ചത്തുവന്നതിനെ തുടർന്ന് ഈ വിവാദ തീരുമാനം എടുത്തത്. ഗ്രാമത്തിലെ യുവതിയും യുവാവും തമ്മിലുള്ള ബന്ധം സഹോദരങ്ങളുടേതിന് തുല്യമാണെന്നും അതിനാൽ ഗ്രാമത്തിനുള്ളിൽ നടക്കുന്ന വിവാഹങ്ങൾ അംഗീകരിക്കില്ലെന്നും യോഗത്തിൽ പങ്കെടുത്ത ഒരു ഗ്രാമവാസി വ്യക്തമാക്കി.
ഗ്രാമത്തിലെ ഒരു യുവാവ് സമാന ഗ്രാമത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ കുടുംബം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. പെൺകുട്ടിയുടെ കുടുംബം യുവാവിന്റെ വീട്ടിലെത്തി പെൺകുട്ടിയെ തിരികെ ആവശ്യപ്പെടുകയും തുടർന്ന് വിഷയം ഗ്രാമപഞ്ചായത്തിന് മുന്നിൽ എത്തുയുമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രണയവിവാഹങ്ങൾ നിരോധിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.
വരുംതലമുറയെ സംരക്ഷിക്കുകയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്നും ഇത്തരം ബന്ധങ്ങൾ കുടുംബബന്ധങ്ങളിലും പരസ്പര സൗഹൃദത്തിലും വിള്ളലുകൾ വീഴ്ത്തുമെന്നും ഹനുമാൻ വർമ്മ അവകാശപ്പെട്ടു. നിയമലംഘനം നടത്തുന്നവരെയും അവരുടെ കുടുംബങ്ങളെയും കൗൺസിലിംഗിന് വിധേയമാക്കുമെന്നും ഗ്രാമതലത്തിൽ അവബോധം സൃഷ്ടിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

