ഹരിയാനയിലും മഹാരാഷ്ട്രയിലും ബി.ജെ.പി മുന്നിൽ
text_fieldsന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ അറിയുേമ്പാൾ ബി.ജെ.പിക്ക് മുൻതൂക് കം. മഹാരാഷ്ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യം മുന്നേറുേമ്പാൾ ഹരിയാനയിലും ബി.ജെ.പി സഖ്യം തന്നെയാണ് ലീഡ് ചെയ്യുന ്നത്.
മഹാരാഷ്ട്രയിൽ ബി.ജെ.പി ലീഡ് ചെയ്യുേമ്പാഴും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നാഗ്പൂർ സൗത്ത്-വെസ്റ്റ് മണ്ഡലത്തിൽ ആദ്യ രണ്ട് റൗണ്ടുകളിലും പിന്നിലായെങ്കിലും പിന്നീട് മുന്നിലെത്തി. വർളി മണ്ഡലത്തിൽ ശിവസേന നേതാവ് ആദിത്യ താക്കറെ മുന്നേറ്റം നടത്തുകയാണ്.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കൈത്താൽ മണ്ഡലത്തിൽ കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആദ്യം മുന്നേറ്റം നടത്തിയിരുന്നെങ്കിലും ഇപ്പോൾ പിന്നിലാണ്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ രണ്ട് മണ്ഡലങ്ങളിൽ ബി.എസ്.പിയും എസ്.പിയുമാണ് നിലവിൽ ലീഡ് ചെയ്യുന്നത്.
