Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹരീഷ്​ സാൽവെ വിവാഹിതനായി, വധു ലണ്ടൻ സ്വദേശിനി കരോലിൻ; ചിത്രങ്ങൾ കാണാം
cancel
camera_altPhoto Credit; India Today
Homechevron_rightNewschevron_rightIndiachevron_rightഹരീഷ്​ സാൽവെ...

ഹരീഷ്​ സാൽവെ വിവാഹിതനായി, വധു ലണ്ടൻ സ്വദേശിനി കരോലിൻ; ചിത്രങ്ങൾ കാണാം

text_fields
bookmark_border

ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ്​ സാൽവെ വിവാഹിതനായി. ലണ്ടൻ സ്വദേശിനിയും ആർട്ടിസ്​റ്റുമായ കരോലിൻ ബ്രൊസ്സാഡിനാണ്​​ വധു. ലണ്ടനിലെ പള്ളിയിൽ നടന്ന ചടങ്ങിൽ വരൻറെയും വധുവി​െൻറയും അടുത്ത ബന്ധുക്കളായ 15 പേർ മാത്രമാണ്​ വിവാഹത്തിൽ പ​െങ്കടുത്തത്​. വളരെ ലളിതമായായിരുന്നു വിവാഹചടങ്ങുകൾ.


ഹരീഷ്​ സാൽവെയുടെ രണ്ടാം വിവാഹമാണിത്​. കഴിഞ്ഞ ജൂ​​ലൈയിൽ ആദ്യഭാ​ര്യയിൽനിന്ന്​ വിവാഹമോചനം നേടിയിരുന്നു. ജനുവരിയിൽ ഇംഗ്ലണ്ടിലെയും വെയ്​ൽസിലെയും കോടതിയിലെ ക്യൂൻ കൗൺസലിൽ നിയമിതനായിരുന്നു. 1999 നവംബർ ഒന്നുമുതൽ 2002 നവംബർ മൂന്നുവരെ ഇന്ത്യയു​ടെ സോളിസിറ്റർ ജനറൽ കൂടിയായിരുന്നു 65 കാരനായ ഹരീഷ്​ സാൽവെ.


2017​ൽ കുൽഭൂഷൺ ജാദവി​െൻറ കേസിൽ അന്താരാഷ്​ട്ര കോടതിയിൽ ഇന്ത്യക്ക്​ വേണ്ടി ഹാജരായത്​ ഹരീഷ്​ സാൽവെയായിരുന്നു. ഇതു കൂടാതെ പ്രശസ്​തമായ നിരവധി കേസുകളിലും ഹരീഷ്​ സാൽ​വെ ഹാജരായിരുന്നു. ആദ്യഭാര്യയിൽ അദ്ദേഹത്തിന്​ രണ്ടുപെൺമക്കളുണ്ട്​.


56കാരിയായ കരോലിൻ ലണ്ടനിലെ പ്രശസ്​ത കലാകാരിയാണ്​. കരോലി​െൻറ ആദ്യവിവാഹത്തിൽ 18വയസായ ഒരു മകളുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harish SalvemarriageCaroline Brossard
News Summary - Harish Salve marries London-based artist Caroline Brossard
Next Story