'പാഞ്ച് പ്യാരെ' പരാമർശത്തിൽ ഹരീഷ് റാവത്ത് മാപ്പുപറഞ്ഞു; പ്രായശ്ചിത്തമായി ഗുരുദ്വാരയുടെ നിലം വൃത്തിയാക്കും
text_fieldsചണ്ഡീഗഢ്: കോൺഗ്രസ് പഞ്ചാബ് നേതൃത്വത്തെ 'പാഞ്ച് പ്യാരെ'യെന്ന് വിശേഷിപ്പിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് വെട്ടിലായി. സിഖ് മത വിശ്വാസപ്രകാരം പവിത്ര പുരുഷന്മാരായ അഞ്ചു പേരെ വിശേഷിപ്പിക്കുന്ന 'പാഞ്ച് പ്യാരെ' പദം കോൺഗ്രസ് നേതാക്കൾക്ക് ചാർത്തിക്കൊടുത്തതാണ് വിനയായത്.
പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഖ് സംഘടനകൾ രംഗത്തെത്തിയതോടെ വിവാദ പരാമർശം പിൻവലിച്ച് മാപ്പു പറയുന്നതായി ഹരീഷ് റാവത്ത് പറഞ്ഞു. പ്രായശ്ചിത്തമായി ഗുരുദ്വാരയിലെ നിലം വൃത്തിയാക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു. പഞ്ചാബ് കോൺഗ്രസിലെ പിണക്കം തീർക്കാൻ ചൊവ്വാഴ്ച ചണ്ഡീഗഢിലെത്തിയതായിരുന്നു ഹരീഷ് റാവത്ത്. കോൺഗ്രസ് ഭവനിൽ ചേർന്ന യോഗത്തിൽ പഞ്ചാബ് കോൺഗ്രസ് പ്രസിഡൻറിനെയും വർക്കിങ് പ്രസിഡൻറുമാരായ നാലു പേരെയുമാണ് 'പാഞ്ച് പ്യാരെ'യെന്ന് പുകഴ്ത്തിയത്.
സിഖ് മതവിശ്വാസ പ്രകാരം ഗുരു ഗോവിന്ദ് സിങ്ങിെൻറ സഹായികളായ അഞ്ചു പേരെയാണ് 'പാഞ്ച് പ്യാരെ'യെന്ന് വിശേഷിപ്പിക്കുന്നത്. ചില പദങ്ങൾ ഉപയോഗിക്കുേമ്പാൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും തനിക്ക് അബദ്ധം പറ്റിയതായി ബോധ്യപ്പെട്ടതിനാൽ തിരുത്തുകയാണെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

