ഹരൺ പാണ്ഡ്യ വധം: 12 പേർ കുറ്റക്കാരെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി ഹരൺ പാണ്ഡ്യ വധക്കേസിൽ 12 പേർ കുറ്റക്കാരാണെ ന്ന് സുപ്രീംകോടതി. പ്രതികളെ കുറ്റമുക്തരാക്കിയ ഗുജറാത്ത് ഹൈകോടതിവിധി ചോദ്യം ചെയ്ത് സി.ബി.ഐയും ഗുജറാത്ത് സർക്കാറും സമർപ്പിച്ച അപ്പീൽ അനുവദിച്ചാണ് സുപ്രീംക ോടതി നിരീക്ഷണം.
കേസിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ സമർപ്പിച്ച പൊതുതാൽപര്യ ഹരജി ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. ഇതുസംബന്ധിച്ച് ഇനിയും ഹരജി നൽകാതിരിക്കാൻ അരലക്ഷം രൂപ ഹരജിക്കാരോട് പിഴ അടക്കാനും നിർദേശിച്ചു.പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച വിചാരണ കോടതിയുടെ വിധി റദ്ദാക്കിയായിരുന്നു ഹൈകോടതി ഇവരെ കൊലക്കുറ്റത്തിൽനിന്ന് ഒഴിവാക്കിയത്.
സി.ബി.ഐ മുൻവിധിയോടെയാണ് കേസിനെ സമീപിച്ചതെന്ന് ഹൈകോടതി വിമർശിക്കുകയും ചെയ്തു.ഗുജറാത്തിലെ മോദി സർക്കാറിൽ ആഭ്യന്തര മന്ത്രിയായിരുന്ന ഹരൺ പാണ്ഡ്യ 2003 മാർച്ച് 26ന് അഹ്മദാബാദിൽ പ്രഭാത സവാരിക്കിടെയാണ് വെടിയേറ്റു മരിച്ചത്. 2002ലെ ഗുജറാത്ത് കലാപത്തിന് പ്രതികാരമായാണ് പാണ്ഡ്യയെ കൊലപ്പെടുത്തിയതെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ.
അസ്ഗർ അലി, മുഹമ്മദ് റഊഫ്, മുഹമ്മദ് പർവേസ് അബ്ദുൽ ഖയ്യും ശൈഖ്, പർവേസ്ഖാൻ പത്താൻ, ഷാനവാസ് ഗാന്ധി, കലിം അഹ്മദ്, റിഹാൻ പുത്തവാല, മുഹമ്മദ് റയിസ് സരസ്വാല, അനിസ് മച്ചിസ്വാല, മുഹമ്മദ് യൂനുസ് എന്നിവരാണ് കേസിലെ പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
