Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിക്ഷ റദ്ദാക്കണമെന്ന്​...

ശിക്ഷ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഹാർദിക്​ സുപ്രീംകോടതിയിലേക്ക്​

text_fields
bookmark_border
ശിക്ഷ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഹാർദിക്​ സുപ്രീംകോടതിയിലേക്ക്​
cancel

ന്യൂഡൽഹി: കലാപ കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ പട്ടീദാർ നേതാവ്​ ഹാർദിക്​ പ​ട്ടേൽ സുപ്രീം കോടതിയെ സമീപിക്കും. വിധി റദ്ദാക്കണമെന്ന ആവശ്യം ഗുജറാത്ത്​ ഹൈകോടതി നിരസിച്ചതിൻെറ പശ്​ചാത്തലത്തിലാണ്​ നീക്കം. ചൊവ്വാഴ്​ച തന്നെ ഹാർദിക്​ പ​ട്ടേലിൻെറ ഹരജി സുപ്രീംകോടതി പരിഗണിക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

ഗുജറാത്തിലെ മെഹ്​സാന കോടതി 2015ലെ അർസൺ കലാപ കേസിൽ ഹാർദിക്​ പ​ട്ടേലിന്​ രണ്ട്​ വർഷം ശിക്ഷ വിധിച്ചിരുന്നു. ശിക്ഷിക്കപ്പെട്ടതോടെ പ​ട്ടേലിന്​ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ കഴിയാത്ത സാഹചര്യമാണ്​ ഉണ്ടായിരിക്കുന്നത്​.ഗുജറാത്തിൽ നിന്ന്​ ലോക്​സഭ തെരഞ്ഞെടുപ്പിൽ ​മൽസരിക്കാനാണ്​ പ​ട്ടേലിൻെറ നീക്കം.

ഗുജറാത്തിലെ 28 മണ്ഡലങ്ങളിലേക്കുള്ള വോ​ട്ടെടുപ്പ്​ ഏപ്രിൽ 23നാണ്​ നടക്കുന്നത്​. ഏപ്രിൽ നാലിനാണ്​ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശക പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. കോൺഗ്രസ്​ ടിക്കറ്റിലാണ്​ ഹാർദിക്​ പ​ട്ടേൽ ഇക്കുറി ജനവിധി തേടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresshardik patelgujaratmalayalam news
News Summary - Hardik Patel Moves Top Court After Gujarat HC Rejects His Plea
Next Story