ആശുപത്രിയിലും ഹാർദിക് നിരാഹാരത്തിൽ
text_fieldsഅഹ്മദാബാദ്: പേട്ടൽ വിഭാഗങ്ങൾക്ക് സംവരണം അടക്കമുള്ള ആവശ്യമുന്നയിച്ച് രണ്ടാഴ്ചയായി നിരാഹാരസമരത്തിലായിരുന്ന ഗുജറാത്തിലെ പട്ടീദാർ നേതാവ് ഹാർദിക് പേട്ടൽ ആശുപത്രിയിൽ നിരാഹാരം തുടരുന്നു.
ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്, ഡി.എം.കെ നേതാവും കേന്ദ്ര മുൻ മന്ത്രിയുമായ എ. രാജ എന്നിവർ ആശുപത്രിയിെലത്തി പിന്തുണ വാഗ്ദാനം ചെയ്തു. സാമൂഹിക നീതിക്കും കർഷകരുടെ അവകാശങ്ങൾക്കുമായുള്ള പോരാട്ടത്തിന് ഇരുവരും പിന്തുണ അറിയിച്ചതായി ഹാർദിക് പ്രതികരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് സഹപ്രവർത്തകരുടെയും പേട്ടൽ സമുദായ നേതാക്കളുടെയും അഭ്യർഥനയെ തുടർന്ന് ചികിത്സ തേടാൻ ഹാർദിക് സമ്മതിച്ചത്.
