ബി.ജെ.പി വ്യാജ ലൈംഗിക സി.ഡി പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന് ഹാർദിക്
text_fieldsന്യൂഡൽഹി: തന്നെ അപമാനിക്കാൻ ബി.ജെ.പി വ്യാജ ലൈംഗിക സി.ഡി പുറത്തിറക്കാൻ സാധ്യതയുണ്ടെന്ന ആരോപണവുമായി പാട്ടീദാർ നേതാവ് ഹാർദിക് പേട്ടൽ. തനിക്കെതിരെ ബി.ജെ.പി ലൈംഗിക സി.ഡി തയാറാക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് അത് പുറത്തിറക്കാനാണ് ബി.ജെ.പിയുടെ പദ്ധതിയെന്നും ഹാർദിക് പറഞ്ഞു.
കേടുവന്ന വോട്ടിങ് യന്ത്രങ്ങളാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതെന്നും ഹാർദിക് ആരോപിച്ചു. തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന 3,550 വോട്ടിങ് യന്ത്രങ്ങൾ പരിശോധനകളിൽ പരജായപ്പെട്ടന്നും അദ്ദേഹം പറഞ്ഞു.അതേ സമയം, ഹാർദിക് പേട്ടലിെൻറ ആരോപണങ്ങൾ നിഷേധിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ജിതു വാഹാനി രംഗത്തെത്തി.
നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കുമെന്ന് പാട്ടീദാർ നേതാവ് വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുക എന്നതാണ് തങ്ങളുടെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
