Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാര്‍വഡിനെക്കാള്‍ കരുത്ത് ‘ഹാര്‍ഡ് വര്‍ക്കിന്’​​; അമൃത്യാ​സെന്നിനെ പരിഹസിച്ച്​ മോദി

text_fields
bookmark_border
ഹാര്‍വഡിനെക്കാള്‍ കരുത്ത് ‘ഹാര്‍ഡ് വര്‍ക്കിന്’​​; അമൃത്യാ​സെന്നിനെ പരിഹസിച്ച്​ മോദി
cancel

ലഖ്നോ: ഹാര്‍വഡിനെക്കാള്‍ കരുത്ത് ‘ഹാര്‍ഡ് വര്‍ക്കി’നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ച സാമ്പത്തിക വിദഗ്ധരെ പരിഹസിച്ച് മോദിയുടെ പരാമര്‍ശം. നോട്ട് റദ്ദാക്കിയ നടപടി സാമ്പത്തിക മാന്ദ്യം കൊണ്ടുവരുമെന്ന വിലയിരുത്തലുകളെ അസ്ഥാനത്താക്കി ഇന്ത്യ ഏഴു ശതമാനം  വളര്‍ച്ച രേഖപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം.

വിശ്വാസത്തിലധിഷ്ഠിതമായ സമ്പദ്വ്യവസ്ഥയുടെ അടിവേരിളക്കിയ ഏകാധിപത്യനടപടിയാണ് നോട്ട് അസാധുവാക്കലെന്ന് ഹാര്‍വഡ് യൂനിവേഴ്സിറ്റി പ്രഫസര്‍ അമര്‍ത്യ സെന്‍ കുറ്റപ്പെടുത്തിയിരുന്നു. നോട്ട് അസാധുവാക്കല്‍ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചിട്ടില്ളെന്നും സാധാരണക്കാരന്‍െറ മകന്‍െറ കഠിനാധ്വാനത്തിനാണ് ഹാര്‍വഡ് വിദഗ്ധരുടെ വാക്കുകളെക്കാള്‍ വിലയെന്നും ഇപ്പോള്‍ തെളിഞ്ഞതായി മോദി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hard Work More Powerful Than Harvard: PM Narendra Modi's Dig At Amartya Sen's Critique
Next Story