പശുക്കൊല: ആസൂത്രിതമെന്ന് കാസിമിെൻറ കുടുംബം
text_fieldsന്യൂഡൽഹി: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹാപുരിൽ നടന്ന പശുക്കൊല ആസൂത്രിതമായി സൃഷ്ടിച്ചതാണെന്ന് കൊല്ലപ്പെട്ട കാസിമിെൻറ കുടുംബം. ബൈക്ക് അപകടമാക്കി തീർക്കാൻ പൊലീസ് ചില കടലാസുകളിൽ ഒപ്പിടാൻ നിർബന്ധിച്ചതായി കാസിമിെൻറ സഹോദരൻ നദീം പറഞ്ഞു.
വിഡിയോ പുറത്തുവന്നതോടെ പൊലീസ് ഉരുണ്ടുകളിക്കുകയാണ്. ഇപ്പോൾ എഫ്.െഎ.ആർ കാണിച്ചുതരുന്നില്ല. മുഴുവൻ പേരെയും പിടികൂടി എന്നാണ് പൊലീസ് പറയുന്നത്്. എന്നാൽ, രണ്ടുപേർ മാത്രമാണ് കസ്റ്റഡിയിലുള്ളതെന്നും ഡൽഹി പ്രസ്ക്ലബ് ഒാഫ് ഇന്ത്യയിൽ യുനൈറ്റഡ് എഗെയ്ൻസ്റ്റ് ഹെയ്റ്റ് നടത്തിയ വാർത്താസമ്മേളനത്തിൽ നദീം പറഞ്ഞു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സമീഉദ്ദീെൻറ സഹോദരൻ കമറുദ്ദീനും മാധ്യമങ്ങളെ കാണുന്നതിനുവേണ്ടി ഡൽഹിയിലെത്തി.
കാലിക്കച്ചവടക്കാരനായ കാസിമിന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഫോൺ വന്നിരുന്നു. തുടർന്ന് കാലികളെ വാങ്ങുന്നതിന് വലിയൊരു തുകയുമായി പോയതാണ്. സംഭവസ്ഥലത്തെത്തിയപ്പോൾ ബൈക്കപകടം സൃഷ്ടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പശുവിെന കൊണ്ടുപോയി കെട്ടി. തുടർന്ന് പശുവിനെ കശാപ്പ് ചെയ്യാൻ എത്തിയതാണെന്ന് പ്രചരിപ്പിക്കുകയായിരുന്നെന്നും യുനൈറ്റഡ് എഗെയ്ൻസ്റ്റ് ഹെയ്റ്റിെൻറ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം പറഞ്ഞു.
കാസിമിനെ പൊലീസ് സാന്നിധ്യത്തിൽ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിെൻറ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഉത്തർപ്രദേശ് പൊലീസ് മേധാവി ഖേദം പ്രകടിപ്പിച്ചു. കാസിമിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിെൻറ ദൃശ്യങ്ങളാണത്. എന്നാൽ, പൊലീസ് അങ്ങനെ കൊണ്ടുപോകാൻ പാടില്ലായിരുന്നുവെന്ന് പൊലീസ് മേധാവി പറഞ്ഞു. സംഭവത്തിലുൾപ്പെട്ട മൂന്നുപേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
