
യുവജനങ്ങൾക്ക് 'പൊള്ളയായ വാഗ്ദാനങ്ങളുടെ ദിനം' ആശംസിച്ച് യശ്വന്ത് സിൻഹ
text_fieldsന്യൂഡൽഹി: രാജ്യത്തെ യുവജനങ്ങൾക്ക് 'ഹാപ്പി ജുംല ദിവസ്' ആശംസകൾ നേർന്ന് മുൻ ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ. പൊള്ളയായ വാഗ്ദാനങ്ങൾക്ക് ഹിന്ദിയിൽ പറയുന്ന വാക്കാണ് ജുംല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിവസമാണ് 'പൊള്ളയായ വാഗ്ദാനങ്ങളുടെ ദിനം' ആയി പരിഹസിച്ച് മുൻ കേന്ദ്ര മന്ത്രി കൂടിയായ യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തത്. വാഗ്ദാനങ്ങൾ വാരിേക്കാരി നൽകുകയും അവയൊന്നും പാലിക്കാതിരിക്കുകയും ചെയ്യുന്ന മോദിയെ കളിയാക്കുകയായിരുന്നു അദ്ദേഹം.
'രാജ്യത്തെ മറ്റുള്ള ആളുകളെ പോലെ, പ്രധാനമന്ത്രിയുടെ പൊള്ളയായ വാഗ്ദാനങ്ങളിൽ ഇവിടുത്തെ യുവജനങ്ങളും തുടക്കത്തിൽ ആകൃഷ്ടരായി. എന്നാൽ, പിന്നീടാണ് അവയൊക്കെ വെറും 'ജുംല' ആണെന്ന് മനസ്സിലായത്. ഇതുപോലെ കള്ളത്തരങ്ങൾ എഴുന്നള്ളിക്കുന്ന ഒരു പ്രധാനമന്ത്രിയെ എെൻറ ജീവിതത്തിൽ കണ്ടിട്ടില്ല. ഇന്ത്യയെ നശിപ്പിച്ചയാൾ എന്നതാണ് മോദി '((M)an wh(O) (D)estroyed (I)ndia)'
എന്ന പേരിെൻറ ചുരുക്കമെന്നും ട്വീറ്റിൽ യശ്വന്ത് സിൻഹ കടുത്ത വിമർശനമുന്നയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
