Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് ഹനുമാൻ ചാലിസയും നമസ്കാരവും നടത്താൻ അനുവദിക്കണം; ബി.ജെ.പിക്ക് മറുപടിയുമായി എൻ.സി.പി

text_fields
bookmark_border
പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് ഹനുമാൻ ചാലിസയും നമസ്കാരവും നടത്താൻ അനുവദിക്കണം; ബി.ജെ.പിക്ക് മറുപടിയുമായി എൻ.സി.പി
cancel
Listen to this Article

മുംബൈ: പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് ഹനുമാൻ ചാലിസയും നമസ്കാരവും നടത്താൻ അനുവാദം നൽകണമെന്നാവശ്യവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ച് എൻ.സി.പി . മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ വസതിക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലുമെന്ന എം.പി- എം.എൽ.എ ദമ്പതികളുടെ ഭീഷണിക്കുള്ള മറുപടിയായാണ് കത്തയച്ചിരിക്കുന്നത്.

ഡൽഹിയിലെ ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് നമസ്‌കാരം, ഹനുമാൻ ചാലിസ , ദുർഗാ ചാലിസ എന്നിവ നടത്താൻ തനിക്ക് ആഗ്രഹമുണ്ടെന്ന് എൻ.സി.പി നേതാവ് ഫഹ്മിദ ഹസൻ ഖാൻ പറഞ്ഞു.

രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മോദിയെ ഉണർത്തേണ്ടത് വളരെ അത്യാവശ്യമാണ്. രവി റാണക്കും അദ്ദേഹത്തിന്‍റെ ഭാര്യയും എം.പിയുമായ നവനീത് റാണക്കും മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലുന്നതിന്‍റെ പ്രയോജനം ആസ്വദിക്കാൻ സാധിക്കുമെങ്കിൽ നമസ്‌കാരം, ഹനുമാൻ ചാലിസ എന്നിവ അർപ്പിക്കാൻ ഡൽഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോകാൻ തങ്ങളുടെ പാർട്ടിയേയും അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ഉദ്ധവ് താക്കറയുടെ വസതിക്ക് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിനെ തുടർന്ന് മഹാരാഷ്ട്ര സ്വതന്ത്ര എം.പി നവനീത് റാണയെയും അവരുടെ ഭർത്താവും എം.എൽ.എയുമായ രവി റാണയെയും ഖാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് പേരെയും മുബൈ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Show Full Article
TAGS:NCPHanuman Chalisa
News Summary - Hanuman Chalisa and prayers should be allowed outside the Prime Minister's residence; NCP responds to BJP
Next Story