Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Madras HC
cancel
Homechevron_rightNewschevron_rightIndiachevron_rightഇതര മതക്കാരനെ വിവാഹം...

ഇതര മതക്കാരനെ വിവാഹം ചെയ്​തതു​െകാണ്ട്​ മതം മാറിയെന്ന്​ അർഥമില്ല -മ​​ദ്രാസ്​ ഹൈകോടതി

text_fields
bookmark_border

ചെന്നൈ: ഇതര മതക്കാരനെ വിവാഹം കഴിച്ചതു​െകാണ്ട്​ മതം മാറിയെന്ന്​ അർഥമാക്കാൻ കഴിയില്ലെന്ന്​ കോടതി. പള്ളിയിൽ പോകുന്നതു​കൊണ്ടോ ഭിത്തിയിൽ കുരിശ്​ തൂക്കിയതുകൊണ്ടോ ഒരാൾ ജനിച്ച മതം ഉപക്ഷേിച്ച്​ മറ്റൊരു മതം സ്വീകരിച്ചെന്ന്​​ അർഥമാക്കുന്നില്ലെന്ന്​ മദ്രാസ്​ ഹൈകോടതി വ്യക്തമാക്കി. ക്രിസ്​ത്യൻ യുവാവിനെ വിവാഹം കഴിച്ച യുവതിക്ക്​ പട്ടികജാതി സമുദായ സർട്ടിഫിക്കറ്റ്​ നിഷേധിച്ച സംഭവത്തിലാണ്​ ഹൈകോടതിയുടെ പരാമർശം.

ചീഫ്​ ജസ്റ്റിസ്​ സഞ്​ജീബ്​ ബാനർജി, ജസ്റ്റിസ്​ എം. ദുരൈസ്വാമി എന്നിവരുടേതാണ്​ നിരീക്ഷണം. രാമ​നാഥപുരം സ്വദേശിയായ വനിത ഡോക്​ടറാണ്​ എസ്​.സി സർട്ടിഫിക്കറ്റ്​ നിഷേധിച്ചതിനെതിരെ പരാതി നൽകിയത്​. വിവാഹം കഴിച്ച വ്യക്തി ക്രിസ്​ത്യൻ ആയതിനാൽ തനിക്ക്​ ജാതി സർട്ടിഫിക്കറ്റ്​ നിഷേധിച്ചുവെന്നാണ്​ യുവതിയുടെ പരാതി. 2013ൽ ജില്ല കലക്​ടർ ഹിന്ദു പള്ളൻ സമുദായത്തിൽപ്പെട്ട തന്‍റെ സർട്ടിഫിക്കറ്റ്​ റദ്ദാക്കിയതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു യുവതി.

'ഒരു ​പ്രത്യേക സമുദായത്തിലെ അംഗം മറ്റൊരു സമുദായ​ത്തെയോ മതത്തെയോ ബഹുമാനിക്കുന്നതിൽ ഒന്നും അനുമാനിക്കാൻ കഴിയില്ല. അത്​ ഭരണഘടനാപരവുമാണ്​' -കോടതി നിരീക്ഷിച്ചു. കൂടാതെ യുവതിയുടെ ജാതി സർട്ടിഫിക്കറ്റ്​ ഉടൻ തന്നെ പുനസ്​ഥാപിക്കാൻ ജില്ല ഭരണകൂടത്തിന്​ നിർദേശം നൽകുകയും ചെയ്​തു. സർട്ടിഫിക്കറ്റ്​ റദ്ദാക്കിയ നടപടി ഭരണഘടന വിരുദ്ധവും സങ്കുചിത മനോഭാവവുമാണ്​ കാണിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

പരാതിക്കാരി ഹിന്ദു പള്ളൻ സമുദായത്തിൽപ്പെട്ട മാതാപിതാക്കൾക്കാണ്​ ജനിച്ചതെന്ന്​ കാര്യത്തിൽ തർക്കമില്ല. അതിനാൽ അവർ സമുദായ സർട്ടിഫിക്കറ്റിന്​ അർഹയാണെന്നും കോടതി പറഞ്ഞു.

അതേസമയം, പരാതിക്കാരിയുടെ മെഡിക്കൽ ക്ലിനിക്കിൽ ​െചന്നപ്പോൾ ഭിത്തിയിൽ കുരിശ്​ സ്​ഥാപിച്ചിരിക്കുന്നത്​ കണ്ടിരുന്നുവെന്നായിരുന്നു ബന്ധപ്പെട്ട അധികൃതരുടെ വാദം. ഇതോടെ യുവതി ക്രിസ്​ത്യൻ വിശ്വാസത്തിലേക്ക്​ മാറിയെന്ന്​ കരുതിയതായും തുടർന്നാണ്​ സമുദായ സർട്ടിക്കറ്റ്​ റദ്ദാക്കിയതെന്നും അവർ പറഞ്ഞു.

അതേസമയം സത്യവാങ്​മൂലത്തിൽ ഹരജിക്കാരൻ തന്‍റെ വിശ്വാസം ഉപേക്ഷിച്ചുവെന്നോ ക്രിസ്​തുമതം സ്വീകരിച്ചെന്നേ നിർദേശമില്ല. ഒരു കുടുംബത്തിലെ അംഗമെന്ന നിലയിൽ ഭർത്താവിന്‍റെയും കുട്ടികളുടെയും വിശ്വാസങ്ങളെ അനുഗമിക്കാം. അതിനെ തുടർന്ന്​ പള്ളിയിൽ പോകുന്നു എന്നതു​െകാണ്ട്​ വ്യക്തി ജനിച്ച മതം ഉപേക്ഷിച്ചുവെന്ന്​ അർഥമാക്കുന്നില്ല -കോടതി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madras HCInter Caste MarriageSC certificate
News Summary - Hanging cross or going to church can’t be grounds to cancel SC certificate Madras HC
Next Story