കോട്ട(രാജസ്ഥാൻ): നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾൈദവങ്ങൾക്കും ബാബമാർക്കും വധശിക്ഷ നൽകണമെന്ന് യോഗ ഗുരു ബാബ രാംദേവ്. പരിധി ലംഘിക്കുന്നവരെ ജയിലിലേക്ക് അയക്കുക മാത്രമല്ല, മരണം വരെ തൂക്കി െകാല്ലുകയാണ് വേണ്ടത്. അതിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും രാംദേവ് പറഞ്ഞു.
കാവി വസ്ത്രം ധരിക്കുന്നതു മാത്രമല്ല മതാചാര്യനാവാനുള്ള മാനദണ്ഡം. ഏതൊരു ജോലിക്കും അതിേൻറതായ പരിമിതികളും പെരുമാറ്റ ചട്ടങ്ങളും ഉള്ളതുപോലെ ബാബമാർക്കുമുണ്ട്. കാവി വസ്ത്രം ധരിക്കുന്നതിനാൽ ഒരാളെ ബാബ എന്നു വിളിക്കാനാവില്ലെന്നും അത് സ്വഭാവഗുണത്തിൽ അധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വയം പ്രഖ്യാപിത ആൾദൈവമായ ദാതി മഹാരാജിനെതിരെ ബലാത്സംഗ കുറ്റം ഉയർന്നുവന്നതിെൻറ പശ്ചാത്തലത്തിലായിരുന്നു രാംദേവിെൻറ പ്രതികരണം. രണ്ടു വർഷം മുമ്പ് ആശ്രമത്തിൽ വെച്ച് അനുയായിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ദാതി മഹാരാജിനെതിരെ കേസെടുത്തിരുന്നു. ഇൗ കേസ് ഡൽഹി ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.