Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറ്റവാളികളെ തൂക്കിലേറ്റൂ, അല്ലെങ്കില്‍ ഞങ്ങളെ വെടിവെച്ച് കൊല്ലുക: കഠ്​വ പെണ്‍കുട്ടിയുടെ മാതാവ്

text_fields
bookmark_border
കുറ്റവാളികളെ തൂക്കിലേറ്റൂ, അല്ലെങ്കില്‍ ഞങ്ങളെ വെടിവെച്ച് കൊല്ലുക: കഠ്​വ പെണ്‍കുട്ടിയുടെ മാതാവ്
cancel

കഠ്​വ: കുറ്റവാളികളെ തൂക്കിലേറ്റുന്നില്ലെങ്കില്‍ തങ്ങളെ വെടിവെച്ച് കൊല്ലൂ എന്ന് കഠ്​വ പെണ്‍കുട്ടിയുടെ മാതാവ്. നീതി കിട്ടില്ലെങ്കില്‍ തങ്ങള്‍ നാല് പേരെയും വെടിവെച്ച് കൊല്ലൂ എന്ന് ദേശീയ മാധ്യമത്തിന്​ നല്‍കിയ അഭിമുഖത്തിലാണ് അവര്‍ പറഞ്ഞത്. 

"അവരെ വെറുതെവിട്ടാല്‍ അവര്‍ ഞങ്ങളെ കൊല്ലും. നാല് ഗ്രാമങ്ങളിലെ ആളുകള്‍ ഞങ്ങള്‍ക്ക് പിന്നാലെയാണ്. ഞങ്ങള്‍ നാല് പേരെയുള്ളൂ. ഞങ്ങള്‍ക്ക് എല്ലാം നഷ്ടമായി. വീടും സ്വത്തുക്കളും എല്ലാം", കുട്ടിയുടെ മാതാവ് പറഞ്ഞു. 

അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യവുമായി സ്ഥലത്തെ രാഷ്ട്രീയക്കാര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അവർ പറഞ്ഞു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരണമെന്നാണ് തങ്ങളുടെ നിലപാട്. കുറ്റവാളികളെ രക്ഷിക്കാനായാണ് സി.ബി.ഐക്ക് വിടണമെന്ന് രാഷ്ട്രീയക്കാര്‍ പറയുന്നത്. കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കിയപ്പോള്‍ തന്നെ പൊലീസ് ഊര്‍ജ്ജിതമായി അന്വേഷിച്ചിരുന്നെങ്കില്‍ അവളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പൊലീസ് അന്വേഷണം തുടങ്ങിയതെന്നും അവർ വ്യക്തമാക്കി. 

കുഞ്ഞിന്‍റെ മുത്തച്ഛനെപ്പോലെയാണ് താനെന്നാണ് മുഖ്യപ്രതിയായ സഞ്ജിറാം കോടതിയില്‍ പറഞ്ഞത്. എന്നാല്‍ പിടിക്കപ്പെട്ട ആരും നിരപരാധികളല്ലെന്ന്​ കുട്ടിയുടെ മാതാവ് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hang The Accused Or Shoot Us Kathua Lady's Mom-india news
Next Story