Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാലു വിമാനത്താവളങ്ങളിൽ...

നാലു വിമാനത്താവളങ്ങളിൽ കൂടി ഹാൻഡ്​ ലഗേജിന്​ സ്​റ്റാമ്പിങ്ങ്​ നിർത്തി

text_fields
bookmark_border
hand-luggage-Stamping
cancel

മുംബൈ: ഹാൻഡ്​ ലഗേജുകൾക്ക്​ സ്​റ്റാമ്പിങ്ങ്​ നൽകുന്ന രീതി നാല​ു വിമാനത്താവളങ്ങളിൽ കൂടെ അവസാനിപ്പിച്ചു. പുനെ, നാഗ്​പൂർ, ​ട്രിച്ചി, ഗോവ വിമാനത്താവളങ്ങളിലാണ്​ പുതുതായി സ്​റ്റാമ്പിങ്ങ്​ നിർത്തലാക്കിയതെന്ന്​ സെൻട്രൽ ഇൻഡസ്​ട്രിയൽ സെക്യൂരിറ്റി ഫോഴ്​സ്​ (സി.​െഎ.എസ്​.എഫ്​) അറിയച്ചു​. ഇതോടെ രാജ്യത്തെ 23 വിമാനത്താവളങ്ങൾ സ്​റ്റാമ്പിങ്ങിൽ നിന്ന്​ ഒഴിവായിട്ടുണ്ട്​. 

സുരക്ഷാ പരിശോധനയുടെ ഭാഗമായി 1970കളിൽ ഏർപ്പെടുത്തിയ സംവിധാനമാണ്​ സ്​റ്റാമ്പിങ്ങ്​. വിമാനം കയറു​​േമ്പാൾ കൈയിൽ കരുതുന്ന ബാഗേജിന്​ സുരക്ഷാ പരിശോധന പൂർത്തിയാക്കി എന്ന്​ സൂചിപ്പിക്കുന്നതിനാണ്​ സ്​റ്റാമ്പിങ്ങ്​ ചെയ്യുന്നത്​. 

2016 ഡിസംബറിലാണ്​ സി.​െഎ.എസ്​.എഫ് സ്​റ്റാമ്പിങ്ങ്​ ഒഴിവാക്കാൻ തുടങ്ങിയത്​. ഡൽഹി, ജയ്​പ​ൂർ, വഡോദര, മുംബൈ, ഗുവാഹത്തി, കോയമ്പത്തൂർ, ഹൈദരാബാദ്​, പാട്​ന, കാലിക്കറ്റ്​്, ബെംഗളൂരു, ലക്​നോ, ഇൻഡോർ, അഹമ്മദാബാദ്​, തിരുവനന്തപുരം, ഭുവ​േനശ്വർ, കൊൽക്കത്ത, ചെന്നൈ, ബാഗ്​ദോഗ്ര, കൊച്ചി എന്നിവിടങ്ങളിൽ നേരത്തെ നാലു ഘട്ടങ്ങളിലായി സ്​റ്റാമ്പിങ്ങ്​ ഒഴിവാക്കിയിരുന്നു. 

ബാക്കി വരുന്ന 26 വിമാനത്താവളങ്ങളിൽ കൂടി സ്​റ്റാമ്പിങ്ങ്​ ഒഴിവാക്കുന്നതിനുള്ള ശ്രമത്തിലാണ്​ സി.​െഎ.എസ്​.എഫ്​. നിരോധിത വസ്​തുക്കൾ കടത്തുന്നത്​ തടയാൻ സ്​റ്റാമ്പിങ്ങിന്​ പകരം ഹൈ ഡെഫ്​നിഷൻ സി.സി.ടി.വി കാമറകൾ ഉപയോഗിച്ച്​ പരി​േശാധന നടത്താനാണ്​ തീരുമാനം. ഇൗ സംവിധാനം നിലവിൽ വന്നാൽ സുരക്ഷാ പരിശോധനയും വേഗത്തിലാകും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportmalayalam newsStampingHand LuggageSecurity Checkinghand baggage tags
News Summary - Hand Luggage Stamping End for Four Airports - India News
Next Story