ഹംപിയിലെ പൈതൃക സ്ഥലത്തെ തൂണ് തകർത്ത സംഭവം; അറസ്റ്റ് ഉടെനന്ന് െപാലീസ്
text_fieldsഹംപി: കർണാടകയിലെ പുരാതന നഗരമായ ഹംപിയിലെ പൈതൃക സ്ഥലത്തെ തൂണ് തകർത്ത സംഭവത്തിൽ പ്രതികൾ ഉടൻ അറസ്റ്റിലാവുമെന്ന് െപാലീസ്. കേസിൽ അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ടെന്നും പ്രതികൾ ഉടൻ അറസ്റ്റിലാവുമെന്നും ബെല്ലാരി പൊലീസ് സുപ്രണ്ട് അരുൺ രംഗരാജൻ അറിയിച്ചു. വെള്ളിയാഴ്ചയാണ് രണ്ട് യുവാക്കൾ ഹംപിയിലെ പൈതൃക സ്ഥലത്തെ തൂൺ തകർത്തത്.
Young Indian men vandalize Hampi, the @UNESCO World Heritage site which is on @nytimes 52 places to visit in 2019 https://t.co/FuBjAJpLpj
— Raju Narisetti (@raju) February 2, 2019
and post a video celebrating their act. I hope they are caught and made an example of in terms of a long prison sentence h/t @WhatsApp pic.twitter.com/v5DUM7xhuw
തൂൺ തകർക്കുന്നതിെൻറ വീഡിയോ വൈറലായതിനെ തുടർന്ന് വൻ പ്രതിഷേധം ഉയർന്നിരുന്നു. യുനസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥലത്തിെൻറ തൂണാണ് അക്രമകാരികൾ തകർത്തത്. സംഭവത്തെ തുടർന്ന് ഹംപിയിലെ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
14ാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കർണാടകയിലെ വിജയനഗര സാമ്രാജ്യത്തിെൻറ അവശേഷിപ്പുകളാണ് ഹംപിയിലുള്ളത്. അക്കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തമായ സാമ്രാജ്യമായിരുന്നു വിജയനഗരത്തിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
