മതേതര തത്ത്വങ്ങളെ ഉൗട്ടിയുറപ്പിക്കുന്നത് വെല്ലുവിളി -–ഹാമിദ് അൻസാരി
text_fieldsബംഗളൂരു: മതസ്വാതന്ത്ര്യവും സഹിഷ്ണുതയുമടക്കമുള്ള മതേതരത്വത്തിെൻറ അടിസ്ഥാന തത്ത്വങ്ങളെ ഉൗട്ടിയുറപ്പിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ വെല്ലുവിളിയാണെന്ന് ഉപരാഷ്ട്രപതി ഹാമിദ് അൻസാരി. ഞായറാഴ്ച ബംഗളൂരു നാഷനൽ ലോ സ്കൂൾ ഒാഫ് ഇന്ത്യ സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത മതങ്ങൾക്കിടയിലും രാഷ്ട്രീയധാരകൾക്കിടയിലും നിലനിൽക്കുന്ന സംഘർഷങ്ങൾ ഇല്ലാതാക്കാൻ സഹിഷ്ണുത ഒരു പ്രായോഗിക മാർഗമാണ്. എന്നാൽ, ബഹുസ്വര സമൂഹത്തിന് ശക്തമായ ഒരടിത്തറ സൃഷ്ടിക്കാൻ സഹിഷ്ണുതക്കു മാത്രം കഴിയില്ല. പരസ്പരം മനസ്സിലാക്കുകയും പരസ്പരം സ്വീകരിക്കപ്പെടുകയുംകൂടി വേണം.
തീവ്രദേശീയതയും അടഞ്ഞ മനസ്സുമുള്ള സമൂഹം അരക്ഷിതമായ നാടിനെയാണ് അടയാളപ്പെടുത്തുന്നത്. രാജ്യത്തിനകത്തും പുറത്തും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് ഭരണകർത്താക്കളുടെ ചുമതലയാണ്. പ്രകടമായി നിലകൊള്ളുന്ന സ്ഥാപനങ്ങൾകൊണ്ടല്ല ജനാധിപത്യത്തെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ വാജുഭായി വാല, മുഖ്യമന്ത്രി സിദ്ധരാമയ്യ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. െഖഹാർ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
