Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയാ​ത്രയയപ്പ്​​...

യാ​ത്രയയപ്പ്​​ പ്രസംഗത്തിൽ മോദി മര്യാദ പാലിച്ചില്ലെന്ന്​ ഹാമിദ്​ അൻസാരി

text_fields
bookmark_border
യാ​ത്രയയപ്പ്​​ പ്രസംഗത്തിൽ മോദി മര്യാദ പാലിച്ചില്ലെന്ന്​ ഹാമിദ്​ അൻസാരി
cancel

ന്യൂഡൽഹി:  ഉപരാഷ്​ട്രപതി വിരമിക്കുന്ന ദിവസം രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര​മോദി നടത്തിയ പ്രസംഗത്തെ വിമർശിച്ച്​ ഹാമിദ്​ അൻസാരി. പ്രധാനമന്ത്രി മോദി ത​​​​​െൻറ സേവനകാലഘട്ടത്തെ പുകഴ്​ത്തി സംസാരിച്ചുവെങ്കിലും ത​​​​​െൻറ   സമീപനത്തിൽ പ്രത്യേക ചായ്​വുണ്ടായിരുന്നുവെന്ന രീതിയിലാണ്​ അദ്ദേഹം സംസാരിച്ചതെന്ന്​ അൻസാരി കുറ്റപ്പെടുത്തി. 

ത​​​​​െൻറ ഒൗദ്യോഗിക കാലഘട്ടത്തെ മുസ്​ലിം രാജ്യത്തെ നയതന്ത്ര ഉദ്യോഗസ്ഥൻ എന്ന നിലയിലും വിരമിക്കൽ കാലഘട്ടത്തെ ന്യൂനപക്ഷ വിഷയങ്ങളിൽ ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന ആളെന്ന നിലയിലുമാണ്​ പ്രധാനമന്ത്രി വിലയിരുത്തിയത്​. യാത്രയയപ്പു വേളകളിൽ നാം ശീലിച്ചുവരുന്ന മര്യാദകളല്ല അദ്ദേഹം പാലിച്ചതെന്നും അൻസാരി വിമർശിച്ചു. 

മുസ്​ലിംകളും മറ്റു മതന്യൂനപക്ഷങ്ങളും ഇന്ത്യയിൽ അരക്ഷിതാവസ്ഥയിലാണെന്ന ത​​​​​െൻറ പ്രസ്​താവനയിൽ ഉൗന്നിയാണ്​ പ്രധാനമന്ത്രി പ്രസംഗിച്ചത്​. എന്നാൽ മിക്ക പത്രമാധ്യമങ്ങളിലും അദ്ദേഹത്തി​​​​​​െൻറ പ്രസംഗത്തെകുറിച്ച്​ നല്ല അഭിപ്രായമാണുയർന്നത്​. പ്രധാനമന്ത്രി അതിശയോക്തി കലർത്തി ഒരുപാട്​ പുകഴ്​ത്തി. ത​​​​​െൻറ മറുപടി പ്രസംഗത്തിൽ അത്​ സൂചിപ്പിച്ചിരുന്നതായും അദ്ദേഹത്തെ അനുകൂലിക്കുന്നവർ അത്​ വിരുന്നാക്കിയെന്നും അൻസാരി പറഞ്ഞു. ‘‘ഡെയർ ​െഎ ക്വസ്​റ്റ്യൻസ്​: റിഫ്ലക്​ഷൻ ഒാൺ കൻറംപററി ചാലഞ്ചെസ്​’’ എന്ന പുസ്​തകത്തെ കുറിച്ചുള്ള ചർച്ചക്കിടെയാണ്​ വിരമിക്കൽ ദിവസത്തെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ ഹാമിദ്​ അൻസാരി തുറന്നടിച്ചത്​. 

‘‘കഴിഞ്ഞ 10 വർഷമായി താങ്കളുടെ ഉത്തരവാദിത്വങ്ങൾ ഭരണഘടനക്കനുസരിച്ച്​ മാറ്റേണ്ടി വന്നിട്ടുണ്ട്​.   ഇന്ത്യൻ ഭരണഘടനയോട്​ ബാധ്യതയുള്ളതിനാൽ അത്​ ​ താങ്കളിൽ പലതരത്തിലുള്ള ആത്മസംഘർങ്ങളുമുണ്ടാക്കിയിട്ടുണ്ട്​.  എന്നാൽ ഇന്നു മുതൽ താങ്കൾ​ ആഗ്രഹിക്കുന്നത്​ ചിന്തിക്കുകയോ പറയുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും താങ്കളുടെ വിശ്വാസമനുസരിച്ച്​ പ്രവർത്തിക്കാ’’മെന്നുമാണ്​ മോദി പറഞ്ഞത്​. 

2017 ആഗസ്​റ്റ്​ 10 നാണ്​ ഉപരാഷ്​ട്രപതി പദവിയിൽ നിന്നും അൻസാരി വിരമിച്ചത്​. ഒൗദ്യോഗിക വിരമിക്കൽ ചടങ്ങിൽ രാജ്യസഭാ അധ്യക്ഷൻ എന്ന നിലയിൽ രാഷ്​ട്രീയ പാർട്ടി നേതാക്കളും മറ്റും നന്ദിപ്രസംഗം നടത്തിയിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modihamid ansariFarewellMuslim Landfulsome
News Summary - Hamid Ansari responds to farewell barb- India news
Next Story