Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്ട്രയിൽ 10 വയസ്സുകാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് അരക്കിലോ ഭാരമുള്ള മുടിക്കെട്ട്

text_fields
bookmark_border
മഹാരാഷ്ട്രയിൽ 10 വയസ്സുകാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് അരക്കിലോ ഭാരമുള്ള മുടിക്കെട്ട്
cancel

അമരാവതി: മഹാരാഷ്ട്രയിൽ 10 വയസ്സുകാരിയുടെ വയറ്റിൽ നിന്ന് അരക്കിലോയോളം ഭാരം വരുന്ന മുടിക്കെട്ട് കണ്ടെത്തി. കുട്ടിക്ക് ദീർഘ കാലമായി മുടി കഴിക്കുന്ന ശീലമുണ്ടായിരുന്നുവെന്ന് സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ ഡോ.ഉഷ ഗബ്ജിയെ പറഞ്ഞു.

വിശപ്പില്ലായ്മയും ശർദ്ദിയും കാരണം 20 ദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ 6 മാസമായി ശരീര ഭാരം കുറയുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി സ്ഥിരമായി മുടി കഴിക്കുമായിരുന്നുവെന്ന് കണ്ടെത്തിയത്.

ആന്തരിക പരിശോധനയിൽ കഴിച്ച മുടിയെല്ലാം ഒരു പന്തിന്‍റെ ആകൃതിയിൽ കുടലിൽ കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയ വഴി പുറത്തെടുത്തു. ഇപ്പോൾ കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്നും നന്നായി ഭക്ഷണം കഴിക്കാൻ കഴിയുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യുമെന്നും അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Half kilogram hair ball removed from 10 year old's stomach
Next Story