മോദിയുടെ ജയം: പകുതി ക്രെഡിറ്റ് രാഹുലിനെന്ന് താക്കറെ
text_fieldsതാനെ: 2014 ലോക്സഭ തെരഞ്ഞെടുപ്പിലെ മോദിയുടെ വിജയത്തിെൻറ പകുതി ക്രെഡിറ്റ് രാഹുൽ ഗാന്ധിക്കാണെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന(എം.എൻ.എസ്) നേതാവ് രാജ് താക്കറെ.ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് മോദിയെ പരിഹസിച്ചുള്ള രാഹുലിെൻറ പ്രചാരണം ബി.ജെ.പിക്ക് ഗുണകരമായെന്ന് താക്കറെ പറഞ്ഞു. വിജയത്തിെൻറ പകുതി ക്രെഡിറ്റ് രാഹുലിനും 15 ശതമാനം സാമൂഹിക മാധ്യമങ്ങൾക്കും 10–20 ശതമാനം വരെ ക്രെഡിറ്റ് ബി.ജെ.പി പ്രവർത്തകർക്കും അവകാശപ്പെട്ടതാണ്.
എന്നാൽ ഇപ്പോൾ സ്ഥിതിയിൽ മാറ്റം വന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഗുജറാത്തിൽ ബി.ജെ.പി തോൽക്കാനാണ് സാധ്യത. ഗുജറാത്തിൽ 150 സീറ്റിൽ വിജയിക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. അങ്ങനെ സംഭവിക്കണമെങ്കിൽ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്തണമെന്നും അദ്ദേഹം പരിഹസിച്ചു.
മോദി തരംഗം അവസാനിച്ചുവെന്ന് ശിവസേന എം.പി സഞ്ജയ് റൗട്ട് പ്രസംഗിച്ചതിന് പിന്നാലെയാണ് രാജ് താക്കറെയുടെ പ്രസ്താവന. മോദി തരംഗം അവസാനിച്ചുവെന്ന് രാഹുലിന് രാജ്യത്തെ നയിക്കാൻ ശേഷിയുണ്ടെന്നുമായിരുന്നു ശിവസേന എം.പി സഞ്ജയ് റൗട്ടിെൻറ പ്രസ്താവന.
