Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹലാൽ മാംസം...

ഹലാൽ മാംസം ഹിന്ദുക്കൾക്കും സിഖുകാർക്കും എതിരെന്ന്​ ബി.ജെ.പി പ്രചരണം

text_fields
bookmark_border
ഹലാൽ മാംസം ഹിന്ദുക്കൾക്കും സിഖുകാർക്കും എതിരെന്ന്​ ബി.ജെ.പി പ്രചരണം
cancel

ഹലാൽ മാംസം ഹിന്ദുക്കൾക്കും സിഖുകാർക്കം എതിരെന്ന പ്രചരണവുമായി ബി.ജെ.പി. ബിജെപിയുടെ നേതൃത്വത്തിലുള്ള സൗത്ത് ദില്ലി മുനിസിപ്പൽ കോർപ്പറേഷന്‍റെ (എസ്ഡിഎംസി) സ്റ്റാൻഡിംഗ് കമ്മിറ്റിയാണ്​ പുതിയ പ്രചരണവുമായിരംഗത്തുവന്നത്​. റെസ്റ്റോറന്‍റുകളോടും കടകളോടും മാംസം ഹലാലാണോ അല്ലെയോ എന്നതുസംബന്ധിച്ച് വിവരം നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന്​ കമ്മിറ്റി ആവശ്യപ്പെട്ടു. എസ്‌ഡി‌എം‌സി ഇതുസംബന്ധിച്ച ചട്ടം പാസാക്കാൻ തീരുമാനിച്ചതായും സൂചനയുണ്ട്​.


'ഹിന്ദുമതവും സിഖ് മതവും അനുസരിച്ച് 'ഹലാൽ' മാംസം കഴിക്കുന്നത് നിഷിദ്ധവും മതവിരുദ്ധവുമാണ്. അതിനാൽ, റെസ്റ്റോറന്‍റുകൾക്കും ഇറച്ചി കടകൾക്കും ഈ നിർദ്ദേശം നൽകണമെന്ന് കമ്മിറ്റി തീരുമാനിക്കുന്നു. മാംസം വിൽക്കുന്നവരും വിളമ്പുന്നവരും 'ഹലാൽ' അല്ലെങ്കിൽ 'ജട്ക' മാംസമാണോ അല്ലയോ എന്നത്​ നിർബന്ധമായും എഴുതണം. എസ്ഡിഎംസി വ്യാഴാഴ്ച പാസാക്കിയ പ്രമേയത്തിൽ പറയുന്നു. ഒറ്റയടിക്ക് മൃഗത്തെ അറുക്കുന്ന രീതിയെയാണ് 'ജട്ക' എന്ന്​ പറയുന്നത്​. ഹലാൽ രീതിയനുസരിച്ച്​ സാവധാനം രക്തം ഒഴുക്കിക്കളഞ്ഞുവേണം മൃഗത്തെ അറുക്കേണ്ടത്​.

'ഒരാൾക്ക് ജട്ക മാംസം വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഹലാൽ ലഭിക്കുന്നത്​ അനുവദിക്കാനാകില്ല. അതിനാൽ മാംസം ജട്കയാണോ ഹലാലാണോ എന്ന് വേർതിരിക്കുക മാത്രമാണ് നിയമം ചെയ്യുന്നത്. കശാപ്പിനുള്ള ലൈസൻസ് എടുക്കുമ്പോൾ അത്തരം കാര്യങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്​.' -സ്റ്റാൻഡിംഗ് കമ്മിറ്റി മേധാവി രാജ്ദത്ത് ഗെലോട്ട് പറഞ്ഞു. എസ്ഡിഎംസിയുടെ പരിധിയിലെ നാല് സോണുകളിലെ 104 വാർഡുകളിൽ ആയിരക്കണക്കിന് റെസ്റ്റോറന്‍റുകളുണ്ട്​.

സമാനമായ ഒരു നിർദ്ദേശം 2018 ൽ ഈസ്റ്റ് എംസിഡി മീറ്റ് പാസാക്കിയിരുന്നു. ഹലാൽ മാംസം കഴിക്കാത്ത നിരവധി ഹിന്ദുക്കളുണ്ടെന്ന് എഇഡിഎംസിയുടെ അന്നത്തെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സത്യപാൽ പറഞ്ഞിരുന്നു. അവരുടെ മതവികാരം വ്രണപ്പെടുത്താതിരിക്കാനാണ് തീരുമാനമെന്നായിരുന്നു ബി.ജെ.പി പ്രചരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hinduismhalalSikhismHalal meat
Next Story