Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹ​ജ്ജ്​ യാ​ത്ര​ക്ക്​​ ക​പ്പ​ൽ വ​രു​ന്നു; അ​ടു​ത്ത​വ​ർ​ഷം തു​ട​ങ്ങാ​ൻ സാ​ധ്യ​ത

text_fields
bookmark_border
  • ​െകാ​ച്ചി​യും  പ​രി​ഗ​ണ​ന​യി​ൽ
ഹ​ജ്ജ്​ യാ​ത്ര​ക്ക്​​ ക​പ്പ​ൽ വ​രു​ന്നു; അ​ടു​ത്ത​വ​ർ​ഷം തു​ട​ങ്ങാ​ൻ സാ​ധ്യ​ത
cancel

ന്യൂഡൽഹി: കാൽനൂറ്റാണ്ടിനുശേഷം ഹജ്ജ് യാത്രക്ക് കപ്പലൊരുങ്ങിയേക്കും. കൊച്ചിയടക്കമുള്ള  തുറമുഖങ്ങളിൽനിന്ന് ജിദ്ദയിലേക്ക് കപ്പലിൽ ഹജ്ജ് തീർഥാടകരെ കൊണ്ടുപോകാനുള്ള നിർദേശം അടുത്തവർഷത്തെ ഹജ്ജ് നയത്തിൽ സജീവമായി പരിഗണിക്കുന്നു. 1995ലാണ് മുംബൈയിൽ ഹജ്ജ് കപ്പൽ യാത്ര അവസാനിപ്പിച്ചത്. എം.വി. അക്ബരിയിലായിരുന്നു തീർഥാടകരെ കൊണ്ടുപോയിരുന്നത്. 2022ഒാടെ ഹജ്ജ് വിമാനയാത്ര സബ്സിഡി അവസാനിപ്പിക്കണമെന്ന 2012ലെ സുപ്രീംകോടതി വിധി കൂടി കണക്കിലെടുത്താണ് കപ്പലിനുള്ള നീക്കം.

കപ്പൽ യാത്രക്ക് വിമാനത്തെക്കാൾ പകുതി ചെലവ് മതിയാകും. ഇേതാടെ സബ്സിഡി ഇല്ലാതായാലും തീർഥാടകരെ ബാധിക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവൃത്തങ്ങൾ പറയുന്നു. ഒരു കപ്പലിൽ 5000ഒാളം േപർക്ക് യാത്ര ചെയ്യാമെന്ന സൗകര്യവുമുണ്ട്. രണ്ടോ മൂന്നോ ദിവസം കൊണ്ട് 2300 നോട്ടിക്കൽ മൈൽ (4259 കിലോ മീറ്റർ) സഞ്ചരിച്ചാൽ മുംബൈയിൽനിന്ന് ജിദ്ദയിലെത്താം. മുമ്പ് ഒരാഴ്ച സമയമെടുത്തിരുന്നു. മുംബൈക്ക് പുറമെ, കൊച്ചിയിൽനിന്നും െകാൽക്കത്തയിൽനിന്നും കപ്പൽ സൗകര്യമൊരുക്കാം. നിലവിൽ രാജ്യത്തെ 21 എംബാർക്കേഷൻ പോയൻറുകളിൽനിന്നാണ് തീർഥാടകർ വിമാനം കയറുന്നത്.  

എല്ലാ സാധ്യതകളും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു. നടപ്പായാൽ വിപ്ലവകരവും തീർഥാടക സൗഹൃദപരവുമായ തീരുമാനമാകുമിത്. തുറമുഖങ്ങൾ അനുവദിച്ച് കിട്ടുന്നതിനെക്കുറിച്ച് ഷിപ്പിങ് മന്ത്രാലയവുമായി ചർച്ച നടത്തും. കപ്പൽ യാത്ര തുടങ്ങിയാലും ഹജ്ജ് വിമാന സർവിസ് അവസാനിപ്പിക്കില്ല. സ്വന്തം നിലക്ക് പോകുന്നവർക്ക് വിമാനം തെരഞ്ഞെടുക്കാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hajj by ship from India to be possible from 2018
Next Story