ഹജ്ജ് കമ്മിറ്റി വിശദാംശങ്ങൾ സംസ്ഥാനങ്ങൾ രണ്ടാഴ്ചക്കകം നൽകണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ തൽസ്ഥിതി അറിയിക്കാനും അംഗങ്ങളുടെ പേരുവിവരം സമർപ്പിക്കാനും സുപ്രീംകോടതി മുഴുവൻ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി. പുതിയ ഹജ്ജ് കമ്മിറ്റിയുണ്ടാക്കിയോ എന്നതും അതിലെ അംഗങ്ങൾ ആരാണെന്നതും രണ്ടാഴ്ചക്കകം അറിയിക്കാനാണ് ജസ്റ്റിസുമാരായ എസ്.എ. അബ്ദുൽ നസീർ, ജെ.കെ. മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിർദേശം.
2002ലെ ഹജ്ജ് കമ്മിറ്റി നിയമത്തിനു വിരുദ്ധമായി വർഷങ്ങളോളം കേന്ദ്ര, സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ ഉണ്ടാക്കിയതിനെതിരെ മുൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം നൗഷാദ് അഹ്മദ് അസ്മി സമർപ്പിച്ച ഹരജിയിലാണ് നിർദേശം. നിയമനത്തിൽ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചോ എന്ന് അന്വേഷിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

