Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹജ്ജ് അപേക്ഷക്ക് മൊബൈല്‍ ആപ്

text_fields
bookmark_border
ഹജ്ജ് അപേക്ഷക്ക്  മൊബൈല്‍ ആപ്
cancel

മുംബൈ: രാജ്യത്ത് ആദ്യമായി ഹജ്ജ് അപേക്ഷ നടപടി ഡിജിറ്റലാവുന്നു. ഇതിന്‍െറ ഭാഗമായി മൊബൈല്‍ ആപ്പിന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി  സൗത്ത് മുംബൈയിലെ ഹജ്ജ് ഹൗസില്‍ തുടക്കം കുറിച്ചു. സര്‍ക്കാറിന്‍െറ ‘ഡിജിറ്റല്‍ ഇന്ത്യ’ പരിപാടിയുടെ ഭാഗമാണിതെന്നും അപേക്ഷകര്‍ക്കുള്ള വിവരങ്ങളും ഇ-പേമെന്‍റ് സൗകര്യങ്ങളും ആപിലൂടെ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത ഹജ്ജ് അപേക്ഷകള്‍ ഓണ്‍ ലൈന്‍ വഴിയാക്കുന്നതോടെ നടപടിക്രമം പൂര്‍ണമായും സുതാര്യമാവും. ഗൂഗിള്‍ പ്ളേ വഴി ആപ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അപേക്ഷകളും സ്വീകരിച്ചു തുടങ്ങി. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 24 ആണ്. അപേക്ഷകരുടെ ഇ-മെയിലില്‍ ഫോറം ലഭിക്കും. രജിസ്ട്രേഷന്‍ ഫീസ് ആപ്പിലൂടെ അടക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - hajj application mobile app
Next Story