Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുമ്പ്​ ഗാസിയാബാദിൽ...

മുമ്പ്​ ഗാസിയാബാദിൽ നിർമ്മിച്ചത്​ ഹജ്ജ്​ ഹൗസ്​; ഞങ്ങൾ നഗരത്തിൽ നിർമ്മിച്ചത്​ കൈലാസ് മാനസരോവർ -യോഗി

text_fields
bookmark_border
Yogi Adityanath
cancel

ലഖ്​നോ: യു.പിയിലെ വികസനവുമായി ബന്ധപ്പെട്ട്​ വീണ്ടും എസ്​.പി നേതാവ്​ അഖിലേഷ്​ യാദവുമായി കൊമ്പുകോർത്ത്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഇന്ന്​ ഗാസിയാബാദിൽ നടന്ന പരിപാടിയിലാണ്​ യോഗി അഖിലേഷിനെതിരെ വീണ്ടും വിമർശനം ഉന്നയിച്ചത്​. നേരത്തെ ഗാസിയാബാദിൽ ഹജ്ജ്​ ഹൗസായിരുന്നു നിർമ്മിച്ചത്​. എന്നാൽ, നമ്മുടെ സർക്കാർ കൈലാസ്​ മാനസരോവർ യാത്രക്കാർക്കായി കെട്ടിടം നിർമിച്ചുവെന്ന്​ യോഗി പറഞ്ഞു. അഖിലേഷ്​ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന്​ ആരോപിച്ചായിരുന്നു യോഗിയുടെ പരാമർശം.

ഗാസിയാബാദിലെ ഇന്ദിരാപുരത്താണ്​ മാനസരോവർ ഭവൻ ബി.ജെ.പി സർക്കാർ നിർമ്മിച്ചത്​. കൻവാർ തീർഥാടകർക്ക്​ വേണ്ടിയായിരുന്നു കെട്ടിട നിർമ്മാണം. 2016ൽ അഖിലേഷ്​ യാദവിന്‍റെ ഭരണകാലത്താണ്​ ഹജ്ജ്​ ഹൗസിന്‍റെ ഉദ്​ഘാടനം നിർവഹിച്ചത്​. 10,000ത്തോളം തീർഥാടകരെ ഉൾക്കൊള്ളാനുള്ള ശേഷി ഹജ്ജ്​ ഹൗസിനുണ്ട്​.

നേരത്തെ അയോധ്യയിൽ നടന്ന പരിപാടിയിലും യോഗി ആദിത്യനാഥ്​ സമാനമായ പരാമർശം നടത്തിയിരുന്നു. മുൻ സർക്കാർ ഖബറിസ്ഥാനായി ഫണ്ട്​ ചെലവഴിച്ചപ്പോൾ തന്‍റെ സർക്കാർ ക്ഷേത്രങ്ങളുടെ പുനഃരുദ്ധാരണം നടത്തിയെന്നായിരുന്നു യോഗിയുടെ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:haj house
News Summary - Haj House Vs Manasarovar Bhawan: Yogi Adityanath's Dart At Akhilesh Yadav
Next Story