Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുടിയും താടിയും വെട്ടിയൊതുക്കി സ്റ്റൈൽ ആയി; 'പുതിയ മുഖ'വുമായി രാഹുൽ ഗാന്ധി ലണ്ടനിൽ

text_fields
bookmark_border
Rahul Gandhi
cancel

ന്യൂഡൽഹി: കാംബ്രിജ് യൂനിവേഴ്സിറ്റിയിലെ പ്രസംഗത്തിന് മുന്നോടിയായി മുഖം മിനുക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുടിയും താടിയും വെട്ടിയൊതുക്കി നല്ല സ്റ്റൈൽ ആയാണ് രാഹുൽ കാംബ്രിജിലെത്തിയത്. ഭാരത് ജോഡോ യാത്ര തുടങ്ങിയതിനു ശേഷം ആദ്യമായാണ് രാഹുൽ മുടിയും താടിയും വെട്ടിയൊതുക്കിയത്. ഒരാഴ്ചത്തെ സന്ദർശനത്തിനായി രാഹുൽ ചൊവ്വാഴ്ചയാണ് ലണ്ടനിലെത്തിയത്.

കോട്ടും സ്യൂട്ടും അണിഞ്ഞ് കാംബ്രിജ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുന്ന രാഹുലിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. പുതിയ ചിത്രങ്ങള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഒരാഴ്ച യു.കെയില്‍ തുടരുന്ന രാഹുല്‍ പ്രവാസി കോണ്‍ഗ്രസ് സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങള്‍ ഉള്‍പ്പെടെ പ്രതിനിധികളുമായി പങ്കുവെക്കും.

കാംബ്രിജ് ജഡ്ജ് ബിസിനസ് സ്കൂളിലെ വിസിറ്റിങ് ഫെലോ ആണ് രാഹുൽ. 21ാം നൂറ്റാണ്ടിൽ കേൾക്കാൻ പഠിക്കുന്നത് എങ്ങനെ എന്നതാണ് ​പ്രസംഗ വിഷയം. ഏതായാലും രാഹുലിന്റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. പുതിയ ലുക്ക് എന്ന ഹാഷ്ടാഗിലാണ് ചിത്രം പ്രചരിക്കുന്നത് തന്നെ.

നാലുമാസം നീണ്ട ഭാരത് ജോഡോ യാത്രക്കിടെ ഒരിക്കൽ പോലും രാഹുൽ മുടിവെട്ടുകയോ താടി വടിക്കുകയോ ചെയ്തിരുന്നില്ല.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Haircut, trimmed beard: Rahul Gandhi's new look
Next Story