ഹാദിയക്ക് ആഗ്രഹിക്കുന്നിടത്തേക്ക് പോകാം- സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഹേബിയസ് കോർപസ് ഹരജിയിൽ നിയമപരമായി ഹാദിയയെ ഉടലോടെ ഹാജരാേക്കണ്ടി വരുമെന്നും നിയമപരമായ ഉത്തരവാദിത്തം കൈയൊഴിയാൻ തങ്ങൾക്കാവില്ലെന്നും സുപ്രീംകോടതി. അംഗവൈകല്യമോ മാനസിക വിഭ്രാന്തിയോ ഇല്ലാതെ പിതാവിന് മകളെ തടങ്കലിൽ വെക്കാൻ അനുമതിയില്ലെന്നും ഹാദിയക്ക് എവിടെയാണോ പോകേണ്ടത് അവിടേക്ക് പോകാൻ അനുവദിേക്കണ്ടതുണ്ടെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
കേസിെൻറ അടിസ്ഥാന തത്ത്വം നിയമത്തിേൻറതാണ്. രണ്ട് പ്രായപൂർത്തിയായ വ്യക്തികൾ തമ്മിൽ വിവാഹിതരായാൽ രണ്ടുപേർക്കും പരാതിയില്ലാതെ ഒരു കോടതിക്കും ഇടപെടാനോ വിവാഹം റദ്ദാക്കാനോ അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തുടർന്നു. ഹാദിയക്ക് പോകാൻ ആഗ്രഹമുള്ളിടത്തേക്ക് അവളെ വിടണമെന്നാണ് താൻ കരുതുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹേബിയസ് കോർപസ് ഹരജിയിൽ അവളെ കേൾക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്ന് സുപ്രീംകോടതി ഒഴിഞ്ഞുമാറില്ല. അവർക്ക് പ്രായപൂർത്തിയായിട്ടുണ്ട്. ആരും നിർബന്ധിച്ചല്ല, സ്വന്തം ആഗ്രഹപ്രകാരമാണ് അവർ ഹരജിക്കാരനെ വിവാഹം കഴിച്ചത്. ഭർത്താവിനെതിരെ ഏതെങ്കിലും തരത്തിലുള്ള പരാതിയോ റിേട്ടാ കേസോ അവർ ഫയൽ ചെയ്തിട്ടില്ല. ഇൗ കേസ് അവരാണ് ശരിക്കും തീരുമാനിേക്കണ്ടത്.
ഹരജിക്കാരനെ വിവാഹം കഴിക്കാനുള്ള സമ്മതം ഇതിനകം ആ പെൺകുട്ടി ഹൈകോടതിക്ക് മുമ്പാകെ വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ സമ്മതമില്ലാതെ ഹൈകോടതിക്ക് വിവാഹം റദ്ദാക്കാനുള്ള അധികാരമുണ്ടോ എന്നാണ് തങ്ങൾക്കറിയേണ്ടത് എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞപ്പോൾ ഇതുവരെ ഭിന്ന നിലപാടെടുത്ത ജസ്റ്റിസ് ചന്ദ്രചൂഡും അതിനോട് യോജിച്ചു. എങ്ങനെയാണ് ഹേബിയസ് േകാർപസ് ഹരജിയിൽ ഒരു വിവാഹം റദ്ദാക്കാനാകുക എന്ന് ജസ്റ്റിസ് ചന്ദ്രചൂഡും ചോദിച്ചു.
ഹാദിയയുടെ വിവാഹം റദ്ദാക്കിയ വിധി നിയമവിരുദ്ധം -സംസ്ഥാന സർക്കാർ
ന്യൂഡൽഹി: ഹാദിയയും ശഫിൻ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈകോടതി വിധി നിയമവിരുദ്ധമാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. പിതാവ് അശോകൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിൽ വിവാഹം റദ്ദാക്കിയതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടപ്പോഴാണ് കേരളത്തിനുവേണ്ടി ഹാജരായ മുൻ ഹൈകോടതി ജഡ്ജികൂടിയായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ വി. ഗിരിക്ക് വിധി നിയമവിരുദ്ധമാണെന്ന് പറയേണ്ടിവന്നത്. ഒരു ഹേബിയസ് കോർപസ് ഹരജിയിൽ വിവാഹം റദ്ദാക്കാനുള്ള അവകാശം ഹൈകോടതിക്കുണ്ടോ എന്ന് സംസ്ഥാന സർക്കാർ പറയണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടപ്പോൾ നിയമപരമായി പറ്റിെല്ലന്ന് ഗിരി മറുപടി നൽകി. എന്നാൽ, മറ്റു വസ്തുതകളും നോക്കേണ്ടതുണ്ടെന്ന് ഗിരി കൂട്ടിച്ചേർത്തപ്പോൾ ഹേബിയസ് കോർപസിെൻറ കാര്യം പറഞ്ഞാൽ മതിയെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.
അമിത് ഷായുടെയും യു.പി മുഖ്യമന്ത്രി യോഗിയുടെയും പ്രസംഗങ്ങളൊക്കെ മറന്നേക്കൂ എന്നും അതൊന്നും തങ്ങൾ കണക്കിലെടുക്കുന്നില്ലെന്നും ഒരു വിവാഹം റദ്ദാക്കാൻ എന്ത് അധികാരമാണ് ഹൈകോടതിക്കുള്ളെതന്നാണ് തങ്ങൾക്ക് അറിയേണ്ടതെന്നും എൻ.െഎ.എ അഭിഭാഷകൻ മനീന്ദർ സിങ്ങിനോടും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് ഒറ്റപ്പെട്ട കേസല്ലെന്നും ഇതേ സംഘടന ഇത്തരത്തിലുള്ള നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതേക്കുറിച്ച് എൻ.െഎ.എ അന്വേഷണമാണ് നടക്കുന്നതെന്നും മനീന്ദർ സിങ് മറുപടി നൽകിയപ്പോൾ വിവാഹവും എൻ.െഎ.എ അന്വേഷണവും രണ്ടും രണ്ടാണെന്നും ചീഫ് ജസ്റ്റിസ് ഒാർമിപ്പിച്ചു. എന്ത് നിയമമാണ് ഹൈകോടതി അതിൽ പിന്തുടർന്നതെന്ന് എൻ.െഎ.എ അഭിഭാഷകൻ പറയണമെന്ന് ചീഫ് ജസ്റ്റിസ് ആവർത്തിച്ച് ആവശ്യപ്പെെട്ടങ്കിലും അദ്ദേഹത്തിന് മറുപടിയുണ്ടായില്ല. 25 വയസ്സായ ഹാദിയയെ ബലംപ്രയോഗിച്ച് പിതാവിെൻറ കസ്റ്റഡിയിൽ വെക്കാനാവില്ലെന്നും അവർക്ക് ഒരു കസ്റ്റോഡിയനെ വെക്കുമെന്നും സുപ്രീംകോടതി ആവർത്തിച്ചു.
നിമിഷക്കുവേണ്ടി ഹാജരായ അഡ്വ. ഭാട്ടിയ അഫ്ഗാനിസ്താനിലേക്ക് മകളെ കൊണ്ടുപോയ അമ്മയുടെ ഹരജി ഇതിനൊപ്പം കേൾക്കണമെന്ന് പറഞ്ഞപ്പോൾ ആരുടെ പ്രസംഗവും ഇപ്പോൾ േകൾക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഭർത്താവും പിതാവും സംസ്ഥാന സർക്കാറും മാത്രമാണ് ഇപ്പോൾ കക്ഷികളെന്നും എൻ.െഎ.എയെയും കക്ഷിയാക്കിയിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. തങ്ങളുടെ അപേക്ഷയിലെ ആവശ്യം പരിഗണിക്കണമെന്ന് സംസ്ഥാന വനിത കമീഷനുവേണ്ടി ഹാജരായ അഡ്വ. പി.വി. ദിനേശ് ആവശ്യപ്പെട്ടപ്പോൾ നിങ്ങൾക്ക് വഴിയുണ്ടെന്നും അത് ഇപ്പോഴല്ലെന്നും ചീഫ് ജസ്റ്റിസ് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
