Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kapil Sibal
cancel
Homechevron_rightNewschevron_rightIndiachevron_rightമോദിജി നിങ്ങൾ...

മോദിജി നിങ്ങൾ പ്രതിപക്ഷത്തായിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കും? ലഖിംപൂർ ഖേരി സംഭവത്തിൽ കപിൽ സിബൽ

text_fields
bookmark_border

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനത്തെ പരിഹരിസിച്ച്​ കോൺ​ഗ്രസ്​ നേതാവ്​ കപിൽ സിബൽ. സംഭവത്തിൽ മോദി എന്തുകൊണ്ടാ​ണ്​ മൗനം പാലിക്കുന്നതെന്ന്​ സിബൽ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു കപിൽ സിബലിന്‍റെ പ്രതികരണം.

'മോദിജി, നിങ്ങൾ എന്തുകൊണ്ട്​ മൗനം പാലിക്കുന്നു. നിങ്ങളിൽനിന്ന്​ ഒരു സഹതാപം മാത്രമാണ്​ ഞങ്ങൾക്ക്​ ആവശ്യം. അതത്ര പ്രയാസകരമായ കാര്യമല്ല. നിങ്ങൾ പ്രതിപക്ഷത്തായിരുന്നുവെങ്കിൽ എങ്ങനെ പ്രതികരിക്കും? ഞങ്ങളോട്​ പറയൂ...' -കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചു.

യു.പിയിലെ ലഖിംപൂർ ഖേരിയിൽ കർഷകർക്ക്​ ഇടയിലേക്ക്​ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്രയുടെ മകൻ ആശിഷ്​ മിശ്ര കാർ ഒടിച്ചുകയറ്റിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നാലു കർഷകരടക്കം ഒമ്പതുപേർ കൊല്ലപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയുടെ മകനെതിരെ ആരോപണങ്ങൾ ഉയർന്നിട്ടും പ്രധാനമന്ത്രി സംഭവത്തിൽ പ്രതികരിക്കാൻ തയാറായിരുന്നില്ല.

പ്രതിപക്ഷമായ കോൺഗ്രസ്​ ലഖിംപൂർ ഖേരി വിഷയം ആളിക്കത്തിക്കുകയും ചെയ്​തിരുന്നു. യു.പി ഭരിക്കുന്ന യോഗി ആദിത്യനാഥ്​ സർക്കാറിനെതിരെയും കേന്ദ്രസർക്കാറിനെതിരെയുമായിരുന്നു പ്രതിഷേധം. കേന്ദ്രമന്ത്രി അജയ്​ മിശ്രയുടെ രാജിയും ആശിഷ്​ മിശ്രയുടെ അറസ്റ്റും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

അതേസമയം ആശിഷ്​ മിശ്രയോട്​ ചോദ്യം ചെയ്യലിന്​ ഹാജരാകാൻ യു.പി പൊലീസ്​ ആവശ്യ​െപ്പട്ടിരുന്നു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ്​ ചെയ്യുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kapil SibalLakhimpur Kheri Violence
News Summary - Had you been in opposition how would you have reacted Kapil Sibal To PM On Farmers Killing
Next Story