Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഈ സുന്ദരനിമിഷത്തിൽ...

'ഈ സുന്ദരനിമിഷത്തിൽ അവന്‍റെ അച്​ഛൻ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നെങ്കിൽ...'

text_fields
bookmark_border
Rajeev Satav
cancel
camera_alt

രാജീവ്​ സാതവ്​ മകൻ പുഷ്​കരാജിനൊപ്പം (ഫയൽ ചിത്രം)

മുംബൈ: പ്രിയപ്പെട്ട മകൻ പരീക്ഷയിൽ മികച്ച വിജയം നേടി അഭിമാനമാകു​േമ്പാൾ അത്​ കാണാൻ അവന്‍റെ പിതാവ്​ ഒപ്പമില്ലാത്തതിന്‍റെ തീരാനൊമ്പരമാണ്​ പ്രദ്​ന്യ രാജീവ്​ സാതവിന്‍റെ ഉള്ളുനിറയെ. കഴിഞ്ഞ ദിവസം പ്രഖ്യാപ ിച്ച ഐ.സി.എസ്​.ഇ പത്താംതരം പരീക്ഷയിൽ മകൻ പുഷ്​കരാജ്​ രാജീവ്​ സാതവ്​ 98.33 ശതമാനം മാർക്കുനേടി മികച്ച വിജയം കരതഗതമാക്കിയ​പ്പോേൾ പിതാവ്​ രാജീവ്​ സാതവ്​ കൂടെയില്ലാത്തത്​ കുടുംബത്തിന്‍റെ സങ്കടം ഇരട്ടിപ്പിക്കുകയാണ്​.

കോൺഗ്രസ്​ രാജ്യസഭ എം.പിയും എ.ഐ.സി.സി സെക്രട്ടറിയുമായ രാജീവ്​ സാതവ്​ ഇക്കഴിഞ്ഞ മെയ്​ 16നാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. രാഹുൽ ഗാന്ധിയുടെ വിശ്വസ്​തനും ഏറെ പ്രതീക്ഷയുള്ള നേതാവുമായിരുന്നു 46കാരനായ രാജീവ്​ സാതവ്​. ഏപ്രിൽ 22നാണ്​ കോവിഡ്​ പരിശോധനയിൽ പൊസിറ്റീവായത്​. പിന്നീട്​ പരിശോധനയിൽ നെഗറ്റീവായശേഷം ചികിത്സയിലിരിക്കേയാണ്​ മരണം.

മകന്‍റെ മികച്ച വിജയം ആഘോഷിക്കാൻ പ്രിയതമൻ ഒപ്പമില്ലാത്തതിന്‍റെ ദുഃഖം പ്രദ്​ന്യ ട്വിറ്ററിൽ കുറിച്ചു. 'ഇന്ന്​ പുഷ്​കരാജ്​ ഞങ്ങളുടെ അഭിമാനമായിരിക്കുന്നു. ഐ.സി.എസ്​.ഇ പത്താംതരം പരീക്ഷയിൽ അവൻ 98.33 ശതമാനം മാർക്കുനേടി. രാജീവ്​ ഇന്നിവിടെ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്​ ഏറെ അഭിമാനം തോന്നുന്ന നിമിഷങ്ങളാണിത്​. ഈ സന്ദർഭത്തിൽ അദ്ദേഹത്തിന്‍റെ അഭാവം ഞങ്ങൾക്ക്​ അതിന്‍റെ അങ്ങേയറ്റം അനുഭവപ്പെടുന്നു.' -രാജീവും പുഷ്​കരാജും ഒരുമിച്ചുനിൽക്കുന്ന ചിത്രവും മകന്‍റെ മാർക്ക്​ലിസ്റ്റും പങ്കുവെച്ച്​ പ്രദ്​ന്യ കുറിച്ചു.


കോവിഡി​െൻറ അപകടകാരിയായ പുതിയ വകഭേദമാണ്​ രാജീവി​െൻറ അ​പ്രതീക്ഷിത മരണത്തിന്​ വഴിയൊരുക്കിയത്​. പുണെ ജഹാംഗീർ ആശുപത്രിയിൽ പ്രവേശിപ്പിക്ക​പ്പെട്ട അദ്ദേഹത്തി​​െൻറ നില വഷളായതിനെ തുടർന്ന്​ വെൻറിലേറ്ററിലേക്ക്​ മാറ്റിയതിന്​ പിന്നാലെയായിരുന്നു​ അന്ത്യം.

മഹാരാഷ്​ട്രയിലെ പുണെ സ്വദേശിയായ രാജീവ്​ കോൺഗ്രസ്​ പ്രവർത്തക സമിതിയിലെ സ്​ഥിരം ക്ഷണിതാവും ഗുജറാത്തി​െൻറ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയുമായിരുന്നു. 2010 മുതൽ 14 വരെ യൂത്ത്​ കോൺഗ്രസ്​ അഖിലേന്ത്യ പ്രസിഡൻറായിരുന്നു.

2014ൽ മഹാരാഷ്​ട്രയിലെ ഹിംഗോളി മണ്ഡലത്തിൽനിന്ന്​ ശിവസേന എം.പി സുരേഷ്​ വാംഖഡെയെ പരാജയപ്പെട​ുത്തി ലോക്​സഭയിലെത്തിയിരുന്നു. 20 വർഷം ശി​വസേന കൈവശംവെച്ച കലാംനൂരി അസംബ്ലി മണ്ഡലം 2009ൽ കോൺഗ്രസിനുവേണ്ടി പിടിച്ചെടുത്ത നേതാവായിരുന്നു രാജീവ്​ സാതവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajeev SatavPradnya Rajeev SatavICSE class 10 result
News Summary - 'Had Rajeevji Been There, He Would Feel Very Proud'
Next Story