Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

'ഭയമുണ്ടായിരുന്നെങ്കിലും ചിന്തിച്ചു നിൽക്കാൻ സമയമില്ലായിരുന്നു'; മയൂർ ഷെൽക്കെക്ക്​ അഭിനന്ദന പ്രവാഹം

text_fields
bookmark_border
mayur shelke
cancel

മുംബൈ: റെയിൽവെ പ്ലാറ്റ്​ഫോമിലൂടെ അമ്മയും കുട്ടിയും നടന്നു പോകു​ന്നതിനിടെ കുട്ടി കാൽ തെറ്റി ട്രാക്കിലേക്ക്​ വീണുപോകുന്നു, പശ്ചാത്തലത്തിൽ കുതിച്ചു വരുന്ന എക്​സ്​പ്രസ്​ ട്രെയിൻ, അലമുറയിട്ട്​ കരയുന്ന അമ്മക്കു മുന്നിലേക്ക്​ എവിടെ നിന്നോ ഒരു ദൈവദൂതനെപ്പോലെ ഒരാൾ ഓടി വരുകയും ട്രെയിനിന്‍റെ ഏതാനും വാര അകലെ വച്ച്​ കുട്ടിയെ ട്രാക്കിൽ നിന്ന്​ കോരിയെട​ുത്ത്​ പ്ലാറ്റ്​ഫോമിലേക്ക്​ വെച്ച ശേഷം അദ്ദേഹവ​ും കയറി രക്ഷപ്പെടുന്നു... സിനിമ​ാരംഗങ്ങളെ വെല്ലുന്ന ഇൗ സി.സി.ടി.വി ദൃശ്യങ്ങൾ വൈറലാണ്​​.

റെയിൽവെയിലെ പോയിന്‍റ്​സ്​മാനായ മയൂർ ശഖറാം ഷെൽക്കെയാണ്​ രക്ഷകനായ ആ ഹീറോ. താൻ തന്‍റെ ജോലി മാത്രമാണ്​ ചെയ്​തതെന്നാണ്​ ഇതേക്കുറിച്ച്​ 30കാരനായ അദ്ദേഹത്തിന്‍റെ പ്രതികരണം.

''അത്​ വളരെ വേഗത്തിൽ വ​രുന്നൊരു എക്​സ്​പ്രസ്​ ട്രെയിനായിരുന്നതിനാൽ ആദ്യം കുറച്ച്​ ഭയമുണ്ടായിരുന്നു. പക്ഷേ ചിന്തിച്ചു നിൽക്കാൻ സമയമില്ലായിരുന്നു. ക​ുട്ടിയെ രക്ഷിക്കണമന്ന്​ ഞാൻ തീരുമാനിച്ചു.'' -മയൂർ ഷെൽക്കെ പറഞ്ഞു.

ബാംഗ്ലൂർ-മു​ംബൈ ഉദ്യാൻ എക്​സ്​പ്രസിന്​ ഫ്ലാഗ്​ ഓഫ്​ ചെയ്യാനിരിക്കെയാണ്​ പോയിന്‍റ്​സ്​മാനായ മയൂർ ഷെൽക്കെ കുട്ടി റെയിൽവെ ട്രാക്കിലേക്ക്​ വീഴുന്നത്​ കണ്ടത്​. ഉടനെ തന്നെ അദ്ദേഹം ഓടിയടുത്ത്​ രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടി ട്രാക്കിലേക്ക്​ വീണതോടെ താൻ ഭയന്നു പോയെതന്ന്​ അന്ധയായ മാതാവ്​ സംഗീത പറഞ്ഞു.

''ഞാൻ പേടിച്ചുപോയി. ആ മനുഷ്യൻ വന്ന്​ എന്‍റെ മകനെ രക്ഷിച്ചു. എന്‍റെ മകന്​ വേണ്ടി അദ്ദേഹം സ്വന്തം ജീവൻ അപകടത്തിലാക്കി. അദ്ദേഹം കാരണം മാ​ത്രമാണ്​ ഇന്ന്​ എന്‍റെ മകൻ എനിക്കൊപ്പമു​ള്ളത്​. എന്‍റെ ആറുവയസ്സുള്ള മകൻ എന്‍റെ ഏക പിന്തുണയാണ്, എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു.'' -സംഗീത പറഞ്ഞു.

മയൂർ ഷെൽക്കെക്ക്​​ അഭിനന്ദന പ്രവാഹമാണ്​. റെയിൽവെമന്ത്രി പീയുഷ്​​ ഗോയൽ അദ്ദേഹത്തെ ഫോണിൽ വിളിച്ച്​ അഭിനന്ദനമറിയിച്ചു.

"മയൂർ ചെയ്തത് പുരസ്​കാരത്തിനും ക്യാഷ് പ്രൈസിനും സർട്ടിഫിക്കറ്റിനുമൊക്കെ അപ്പുറമുള്ള കാര്യമാണ്​, എന്നിരുന്നാലും ഞങ്ങൾ ഞങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുകയും അദ്ദേഹത്തിന് ഉയർന്ന ബഹുമതി നൽകുകയും ചെയ്യും. സ്വന്തം ജീവൻ പോലും അപകടത്തിലാക്കി ഒരു ജീവൻ രക്ഷിച്ച അദ്ദേഹം ഇന്ത്യൻ റെയിൽവെയുടെ ഹൃദയം കവർന്നു. അദ്ദേഹത്തെ അഭിനന്ദിക്കാൻ വാക്കുകളില്ല.'' - ​പീയുഷ്​​ ഗോയൽ പറഞ്ഞു.

പുനെക്കടുത്താണ്​ മയൂർ ഷെൽക്കെയുടെ സ്വദേശം. 2016 മാർച്ചിൽ റെയിൽ​െവയിൽ ജോലിയിൽ പ്രവേശിച്ചത്​. ബിരുദധാരിയായ മയൂർ എട്ട്​ മാസത്തോളമായി വംഗാനി സ്​റ്റേഷനിലാണ്​ ജോലി ചെയ്യുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayviral videomayur shelke
News Summary - Had no time to think, I saw him fall on tracks and ran’: Central Railway pointsman who saved 6-year-old boy
Next Story