ഹൈകോടതിയെ രൂക്ഷമായി വിമർശിച്ച എച്ച്. രാജ വിവാദക്കുരുക്കിൽ
text_fieldsചെന്നൈ: ഹൈകോടതിയെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച ബി.െജ.പി ദേശീയ സെക്രട്ടറി എച്ച്. രാജ വിവാദക്കുരുക്കിലേക്ക്. സംഭവത്തിൽ രാജയുടെ പേരിൽ പുതുക്കോട്ട തിരുമയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മതസ്പർദ്ധ സൃഷ്ടിക്കുന്നവിധത്തിൽ പ്രവർത്തിച്ചുവെന്നതിെൻറ പേരിൽ ‘െഎ.പി.സി 153-എ’ ഉൾപ്പെടെ എട്ട് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
പുതുക്കോട്ട മെയ്യപുരത്തിൽ വിനായക നിമജ്ജന ഘോഷയാത്ര തടഞ്ഞ പൊലീസുകാരോടാണ് രാജ പ്രകോപനപരമായി സംസാരിച്ചത്. പ്രദേശത്ത് ഗണേശറാലി നടത്തുന്നത് വിലക്കിയ പൊലീസ് ഉദ്യോഗസ്ഥർ ഹൈകോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാണിച്ചേപ്പാഴാണ് രാജ കോടതിക്കെതിരെ മോശം പരാമർശം നടത്തിയത്.
ഡി.ജി.പിയുടെ വസതിയിൽ സി.ബി.െഎ റെയ്ഡ് നടന്ന സാഹചര്യത്തിൽ പൊലീസുകാർ യൂനിഫോം അഴിച്ചുവെക്കുന്നതാണ് നല്ലതെന്നും ജയിലുകളിൽ കൈക്കൂലിവാങ്ങി തീവ്രവാദികൾക്ക് സുഖസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതായും രാജ ആരോപിച്ചു.
പൊലീസുകാർ കൈക്കൂലി വാങ്ങിയാണ് ഹിന്ദുക്കൾക്കെതിരായ നിലപാട് സ്വീകരിക്കുന്നത്. പൊലീസുകാരുമായി രാജ നടത്തിയ വാക്കേറ്റത്തിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ൈവറലായിരിക്കയാണ്. രാജയുടെ പ്രസ്താവനയിന്മേൽ ഹൈകോടതി സ്വമേധയ കേെസടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജക്കെതിരെ സ്വീകരിക്കേണ്ട നിയമനടപടികെളക്കുറിച്ച് നിയമ വിദഗ്ധരുമായി ആലോചിച്ചുവരികയാണെന്നും മന്ത്രി ഡി. ജയകുമാർ അറിയിച്ചു. അതിനിടെ താൻ സംസാരിച്ചത് എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണെന്നും നീതിപീഠങ്ങളെ താൻ ബഹുമാനിക്കുന്നയാളാണെന്നും എച്ച്. രാജ തിരുവാരൂരിൽ പ്രസ്താവിച്ചു. ഇതിനിടെ രാജയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്.