ഗ്യാൻവാപി പള്ളിക്കെതിരായ കേസ്: ഹരജിക്കാരന് ഭീഷണിയെന്ന്
text_fieldsവാരാണസിയിലെ ഗ്യാൻവാപി പള്ളി
വാരാണസി: ഗ്യാൻവാപി പള്ളിയിൽ അവകാശവാദമുന്നയിച്ച് കോടതിയിൽ ഹരജി നൽകിയയാൾക്ക് ഫോണിൽ വധഭീഷണിയെന്ന് ആരോപണം. സംഭവത്തെത്തുടർന്ന്, പരാതിക്കാരനായ വാരാണസി സ്വദേശി ഹരിഹർ പാണ്ഡേക്ക് സുരക്ഷ ഏർപ്പെടുത്തിയതായും അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.
ഗ്യാൻവാപി പള്ളിയിലും കാശി വിശ്വനാഥ ക്ഷേത്രത്തിലും പുരാവസ്തു വകുപ്പിെൻറ സർവേ ആരംഭിക്കാൻ വാരാണസി അതിവേഗകോടതി അനുമതി നൽകിയത്, ഹരിഹർ പാണ്ഡേയുടെ ഹരജിയിലായിരുന്നു. കോടതി ഉത്തരവിനുശേഷം വീട്ടിലെത്തിയ തനിക്ക് അജ്ഞാത നമ്പറിൽ നിന്ന്, യാസീൻ എന്ന് പരിചയപ്പെടുത്തിയ ആളുടെ വധഭീഷണി വന്നുവെന്നാണ് പാണ്ഡേ ആരോപിക്കുന്നത്.

