Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷിന്റെ സുരക്ഷ കടുപ്പിച്ചു; പരിപാടി റദ്ദാക്കൽ തുടരുന്നു

text_fields
bookmark_border
ഗ്യാനേഷിന്റെ സുരക്ഷ കടുപ്പിച്ചു; പരിപാടി റദ്ദാക്കൽ തുടരുന്നു
cancel

ന്യൂഡൽഹി: എസ്.ഐ.ആറിന്റെ മറവിൽ വോട്ടുകൊള്ള നടത്തിയെന്ന ആരോപണം നേരിടുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് സുരക്ഷ വർധിപ്പിച്ച് ഡൽഹി പൊലീസ്. നിലവിൽ ഗ്യാനേഷിന് ‘ഇസെഡ് പ്ലസ്’ സുരക്ഷയുണ്ടെന്നിരിക്കെയാണ് കൂടുതൽ സേനയെ വിന്യസിപ്പിച്ച് സുരക്ഷ കൂട്ടിയത്.

പ്രധാനമന്ത്രിക്കും കുടുംബത്തിനും നൽകുന്ന എസ്‌.പി.ജി സുരക്ഷക്ക് തൊട്ടുതാഴെയുള്ള, രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സുരക്ഷാ വിഭാഗമാണ് ‘ഇസെഡ് പ്ലസ്’. ഈ വിഭാഗത്തിൽ 50 ഓളം സുരക്ഷാ ജീവനക്കാർ ഷിഫ്റ്റുകളിലായി ഡ്യൂട്ടിയിലുണ്ടാകും. കൂടാതെ വസതിക്കും അകമ്പടി വാഹനങ്ങൾക്കും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടാകും.

രഹസ്യാന്വേഷണ വിവരങ്ങളുടെയും ന്യൂഡൽഹിയിൽ തുടരുന്ന പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് കൂടുതൽ സേനയെ വിന്യസിച്ചിരിക്കുന്നത്. പ്രാദേശിക ജില്ല പൊലീസിനോടും വസതിക്ക് ചുറ്റുമുള്ള സേനാ വിന്യാസം കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ഗ്യാനേഷിന്റെ വിവിധ സംസ്ഥാനങ്ങളിലെ സന്ദർശനം റദ്ദാക്കുകയാണ്. ബുധൻ, വ്യാഴം ദിവസങ്ങളിലായി ഛത്തിസ്ഗഢിലെ സന്ദർശനം ഒഴിവാക്കി. നേരത്തെ, ഉത്തർപ്രദേശിലെ മീററ്റ്, വാരാണസി, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സന്ദർശനങ്ങളും മാറ്റിവെച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gyanesh's security beefed up; cancellation of programs continues
Next Story