Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഗ്യാനേഷ് കുമാർ ചെയ്തത് രാജ്യദ്രോഹം, ജയിലിൽ പോകും’; മഹാറാലിയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi
cancel

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുമെന്നും ജയിലിൽ പോകേണ്ടി വരുമെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) ഉപയോഗിച്ചും വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയും വോട്ടുകൾ മോഷ്ടിച്ചെന്ന് ആരോപിച്ച രാഹുൽ, ഗ്യാനേഷ് കുമാർ ഇല്ലായിരുന്നെങ്കിൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയോ അമിത് ഷാ ആഭ്യന്തര മന്ത്രിയോ ആകുമായിരുന്നില്ലെന്നും പറഞ്ഞു. ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന ഇൻഡ്യ മുന്നണിയുടെ മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വോട്ട് മോഷണം സാധാരണ മോഷണമല്ല. ഇന്ത്യയിലെ ഓരോ പൗരന്റെയും ശബ്ദമാണ് മോഷ്ടിക്കപ്പെട്ടത്. ഇതിനെ രാജ്യദ്രോഹം എന്നാണ് വിളിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമായിരുന്നു. വോട്ടുകൾ മോഷ്ടിക്കപ്പെട്ടു. ഇവിഎമ്മുകൾ ഉപയോഗിച്ചും വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയും വോട്ടുകൾ മോഷ്ടിച്ചു. 2024ലെ തെരഞ്ഞെടുപ്പിനുശേഷം 15 ശതമാനം വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കം ചെയ്തു. 2024ൽ ഇൻഡ്യ മുന്നണിയും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയും തമ്മിൽ വോട്ടിൽ മൂന്ന് ശതമാനത്തിന്റെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകൾ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും രാഹുൽ ആരോപിച്ചു. വിദ്യാഭ്യാസ മേഖല മുതൽ അന്വേഷണ ഏജൻസികൾ വരെയുള്ള രാജ്യത്തെ സ്ഥാപനങ്ങൾ ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര മാതൃസംഘടനയായ ആർ.എസ്.എസ് നിയന്ത്രണത്തിലാക്കിയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

രാംലീല മൈതാനിയിൽ നടന്ന റാലി ഒരു രാഷ്ട്രീയ പാർട്ടിയുടെയോ നേതാവിന്റെയോ മാത്രം ശബ്ദമല്ല. ഇന്ത്യയിലെ യുവാക്കൾ, സ്ത്രീകൾ, കർഷകർ, തൊഴിലാളികൾ എന്നിവരുടെ കൂട്ടായ ശബ്ദമാണ്. മോദി സർക്കാർ ഭരണഘടനയേക്കാൾ വലുതല്ല. ജനാധിപത്യം അവസാനിപ്പിക്കാൻ തങ്ങൾ അനുവദിക്കില്ല. ഭരണഘടന തകർക്കാനും അനുവദിക്കില്ല. നിങ്ങളുടെ കൈയിൽ എത്ര പണമുണ്ടെങ്കിലും ഭരണഘടനയേക്കാൾ വലുതല്ല. ഭരണഘടനയാണ് എല്ലാത്തിനും വലുത്. തെരഞ്ഞെടുപ്പ് പ്രക്രിയയിലും സ്ഥാപനങ്ങളിലും ആധിപത്യം സ്ഥാപിക്കാൻ ബി.ജെ.പി പണം ഉപയോഗിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. കേന്ദ്രത്തിലും മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറുകൾ അധികാരത്തിലെത്തിയത് വോട്ട് മോഷണത്തിലൂടെയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽനിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള ഇൻഡ്യ മുന്നണി നേതാക്കൾ റാലിയിൽ പങ്കെടുത്തു. ‘ചലോ ഡൽഹി’ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു. ഗ്യാനേഷ് കുമാറിനെതിരെ സംഘടിപ്പിച്ച ‘ഇംപീച്ച്‌മെന്റ്’ പരിപാടിക്ക് പിന്നാലെയാണ് പ്രതിഷേധ സംഗമം നടന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gyanesh Kumar will go to jail, PM to face action, says Rahul
Next Story