അമിത് ഷായുടെ സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുപ്പ് കമീഷണറാക്കിയത് ഇന്ത്യയെ തകർക്കാൻ; അഭിഷേക് ബാനർജി
text_fieldsഅഭിഷേക് ബാനർജി
കൊൽക്കത്ത: കേന്ദ്രസർക്കാറിനും തെരഞ്ഞെടുപ്പ് കമീഷണർക്കുമെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. രാജ്യത്തെ തകർക്കാനാണ് ഗ്യാനേഷ് കുമാറിനെ കേന്ദ്രം അയച്ചിരിക്കുന്നതെന്നും അഭിഷേക് ബാനർജി ആരോപിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ തലവനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അമിത് ഷായുടെ സെക്രട്ടറിയായിരുന്നു ഗ്യാനേഷ് കുമാർ. അതേ ഗ്യാനേഷ് കുമാറിനെയാണ് ഇപ്പോൾ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചിരിക്കുന്നത്. ഇത് കേവലം യാദൃശ്ചികമായി മാത്രം സംഭവിച്ചതാണെന്ന് കരുതാനാകില്ലെന്നും അഭിഷേക് ബാനർജി ചൂണ്ടിക്കാട്ടി. മറിച്ച് ശ്രദ്ധാപൂർവം ഡിസൈൻ ചെയ്ത ഒരു സ്ക്രിപ്റ്റാണിതെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റേത് ഒരിക്കലും ഒരു നിയമനമായി കണക്കാക്കാനാകില്ല. അതൊരു നുഴഞ്ഞുകയറ്റമാണ്. ഭരണഘടനയെ തകർത്തു തരിപ്പണമാക്കുകയാണ് അയാളിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതല. ഭരണഘടന സ്ഥാനപനങ്ങൾ തച്ചുതകർക്കുക, ജനാധിപത്യം ഇല്ലാതാക്കുക, റിപ്പബ്ലിക്കിന്റെ അടിത്തറ തന്നെ ഹൈജാക്ക് ചെയ്യുക...ഇതൊക്കെയാണ് അയാളുടെ ചുമതലകൾ. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് നക്സസ് തകർത്തുകളയണമെന്നും അഭിഷേക് ബാനർജി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ എസ്.ഐ.ആർ നടപടികളുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമായിരുന്നു അഭിഷേക് ബാനർജിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

