Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷ് കുമാറിന്റെ രാജിക്ക് സമ്മർദമേറി; രാജ്യവ്യാപക പ്രക്ഷോഭത്തിന് പ്രതിപക്ഷവും പാറ്റകളും

text_fields
bookmark_border
https://www.madhyamam.com/tags/Gyanesh-Kumar
cancel
camera_alt

വോ​ട്ട​ർപ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ൽ മു​ഖ്യ തെര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ അ​റ​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ദ​രാ​ബാ​ദി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ റാ​ലി

ന്യൂ​ഡ​ൽ​ഹി: എ​സ്.​ഐ.​ആ​റി​ൽ വോ​ട്ടു വെ​ട്ടി​യ​തി​ന്റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി​ക്ക് സ​മ്മ​ർ​ദ​മേ​റ്റി പ്ര​തി​പ​ക്ഷം. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ പ​ദ​വി​യി​ൽ നി​ന്ന് രാ​ജി​വെ​ച്ച് മാ​പ്പു​സാ​ക്ഷി​യാ​യി മാ​റി രാ​ജ്യ​ത്തോ​ട് ചെ​യ്ത കൊ​ടും കു​റ്റ​കൃ​ത്യ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​ക്കു​മെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തി​ന് തൊ​ട്ടു​മു​മ്പ് ഡ​ൽ​ഹി​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യ കോ​ക്രോ​ച്ച് പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജീ​ത് ദി​പ്കെ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​ക്ഷോ​ഭം നേ​രി​ട​ണ​മെ​ന്നും അ​ന്ത്യ​ശാ​സ​നം ന​ൽ​കി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ക്രി​മി​ന​ൽ കേ​സെ​ടു​ക്കാ​ൻ പാ​ർ​ല​മെ​ന്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

ഗോ​വ​യി​ൽ വോ​ട്ട​ർ​മാ​രെ ചേ​ർ​ക്കു​ന്ന​ത് ഡ​ൽ​ഹി​യി​ലി​രു​ന്ന് ത​ട​ഞ്ഞു

രാ​ജ്യ​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ അ​ന്വേ​ഷ​ണാ​ത്മ​ക റി​പ്പോ​ർ​ട്ടി​ലൂ​ടെ, ര​ണ്ട് ക​മീ​ഷ​ണ​ർ​മാ​രെ ഇ​രു​ട്ടി​ൽ നി​ർ​ത്തി വോ​ട്ടു ചേ​ർ​ക്കു​ന്ന​തി​ലും വെ​ട്ടു​ന്ന​തി​ലും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ന​ട​ത്തി​യ വ​ഴി​വി​ട്ട ക​ളി​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന ‘ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ്’ ഗോ​വ​യി​ലെ ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സ​ർ(​ഇ.​ആ​ർ.​ഒ)​മാ​ർ എ​സ്.​ഐ.​ആ​റി​ൽ വോ​ട്ട​ർ​മാ​രെ ചേ​ർ​ക്കു​ന്ന​ത് ‘ഇ.​സി.​ഐ നെ​റ്റ്’ സോ​ഫ്റ്റ്​​വെ​യ​ർ ഉ​പ​യോ​ഗി​ച്ച് ഡ​ൽ​ഹി​യി​ലി​രു​ന്ന് ഗ്യാ​നേ​ഷും ഐ.​ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സീ​മ ഖ​ന്ന​യും ​ചേ​ർ​ന്ന് ത​ട​ഞ്ഞ​തി​ന്റെ തെ​ളി​വ് വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ട്ടു. നി​യ​മ​പ​ര​മാ​യി ഓ​രോ മ​ണ്ഡ​ല​ത്തി​ലും വോ​ട്ടു​ചേ​ർ​ക്കാ​ൻ ബാ​ധ്യ​സ്ഥ​നാ​യ ഇ.​ആ​ർ.​ഒ​മാ​രെ​യാ​ണ് അ​വ​രു​ടെ കൃ​ത്യ നി​ർ​വ​ഹ​ണ​ത്തി​ൽ​നി​ന്ന് ത​ട​ഞ്ഞ​ത്.

ഗോ​വ​യി​ലെ ഒ​രു മ​ണ്ഡ​ല​ത്തി​ലെ 97 യ​ഥാ​ർ​ഥ വോ​ട്ട​ർ​മാ​രെ ചേ​ർ​ക്കാ​ൻ ​ഇ.​ആ​ർ.​ഒ ​ശ്ര​മി​ച്ച​പ്പോ​ൾ ക​മീ​ഷ​ന്റെ സോ​ഫ്റ്റ്​​വെ​യ​ർ അ​ത് ത​ട​യു​ക​യാ​യി​രു​ന്നു. എ​സ്.​ഐ.​ആ​റി​ന്റെ അ​ന്തി​മ ക​ര​ട് പു​റ​ത്തി​റ​ങ്ങു​ന്ന​തി​നു മു​മ്പ് യോ​ഗ്യ​രാ​യ ഈ ​വോ​ട്ട​ർ​മാ​രെ ചേ​ർ​ക്കാ​ൻ ഇ.​ആ​ർ.​ഒ​ക്ക് തു​റ​ന്നു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗോ​വ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ കേ​ന്ദ്ര ക​മീ​ഷ​ന് ഒ​രാ​ഴ്ച​ക്കി​ട​യി​ൽ എ​ട്ടു​ ത​വ​ണ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും തു​റ​ന്നു​കൊ​ടു​ത്തി​ല്ല.

ഈ ​ചെ​യ്യു​ന്ന​ത് സു​പ്രീം​കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണെ​ന്നും ഇ.​ആ​ർ.​ഒ​ക്ക് അ​വ​രെ ചേ​ർ​ക്കാ​ൻ സോ​ഫ്റ്റ്​​വെ​യ​ർ തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നും ഡ​ൽ​ഹി​യി​ലെ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ സോ​ഫ്റ്റ്​​വെ​യ​ർ നി​യ​​ന്ത്രി​ക്കു​ന്ന ഐ.​ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സീ​മ ഖ​ന്ന​​ക്ക് രേ​ഖാ​മൂ​ലം അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ഈ 97 ​പേ​രും വോ​ട്ട​ർ​മാ​ര​ല്ലാ​താ​യ​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ എ​ല്ലാ പ​ദ്ധ​തി​ക​ളി​ൽ നി​ന്നും ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ നി​ന്നും സ​ർ​ക്കാ​ർ പ​ട്ടി​ക​യി​ൽ നി​ന്നും ഇ​വ​ർ പു​റ​ത്താ​യി. ഇ​ങ്ങ​നെ പു​റ​ത്താ​യ​വ​രി​ലൊ​രാ​ൾ സ്വ​ന്തം ഭൂ​മി​യു​ടെ ര​ജി​സ്ട്രേ​ഷ​ന് പോ​യ​പ്പോ​ൾ വോ​ട്ട​റ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ അ​നു​വ​ദി​ച്ചി​ല്ല.

അ​ത​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഓ​രോ മ​ണ്ഡ​ല​ത്തി​ലും ഇ.​ആ​ർ.​ഒ​മാ​രും എ.​ഇ.​ആ​ർ.​ഒ​മാ​രും സ്വ​ന്തം നി​ല​ക്ക് ചെ​യ്തി​രു​ന്ന വോ​ട്ടു​ചേ​ർ​ക്ക​ലും വെ​ട്ട​ലു​മാ​ണ് ഡ​ൽ​ഹി​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ​ത്. ഇ​തി​ന്റെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് ക​മീ​ഷ​ണ​ർ​മാ​രാ​യ സു​ഖ്ബീ​ർ സി​ങ് സ​ന്ധു​വും വി​വേ​ക് ജോ​ഷി​യും ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് യാ​ഥാ​ർ​ഥ്യ​മാ​യ​തി​ന്റെ ഒ​രു മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള കേ​സ് സ്റ്റ​ഡി മാ​ത്ര​മാ​ണി​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് രാ​ജ്യ​ത്തു​ട​നീ​ളം എ​സ്.​ഐ.​ആ​റി​ൽ ഇ​ങ്ങ​നെ സം​ഭ​വി​ച്ചു​വെ​ന്ന അ​പാ​യ​സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story