Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ട സബ് കലക്ടറിൽ തുടങ്ങിയ യാത്ര; ഗ്യാനേഷ് കുമാർ പിന്നിട്ട വഴികളേറെ, കേരളത്തിൽ അച്ചടക്ക നടപടി നേരിട്ടു

text_fields
bookmark_border
https://www.madhyamam.com/tags/gyanesh-kumar
cancel
camera_alt

ഗ്യാനേഷ് കുമാർ

കോഴിക്കോട്: പക്ഷപാതപരമായ തീരുമാനങ്ങളുടെ പേരിൽ കടുത്ത വിമർശനം നേരിടുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ, ഔദ്യോഗിക ജീവിതം തുടങ്ങിയത് കേരളത്തിൽ നിന്ന്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്തനായി കണക്കാക്കപ്പെടുന്ന അദ്ദേഹം, 2024 ജനുവരിയിൽ കേന്ദ്ര സർവിസിൽ സഹകരണ വകുപ്പ് സെക്രട്ടറിയായി വിരമിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമീഷണറാകുന്നത്.

കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം, 1988 ൽ പത്തനംതിട്ട സബ് കലക്ടറായാണ് തുടക്കം. കേരളത്തിൽ ഫിനാൻസ് റിസോഴ്സസ്, ഫാസ്റ്റ് ട്രാക്ക് പ്രോജക്ട്സ്, പൊതുമരാമത്ത് വകുപ്പ്, മോഡേണൈസിങ് ഗവൺമെന്റ് പ്രോഗ്രാം, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. കേരള സ്റ്റേറ്റ് കോഓപറേറ്റിവ് ബാങ്ക്, തിരുവനന്തപുരം എയർപോർട്ട് ഡെവലപ്‌മെന്റ് സൊസൈറ്റി മാനേജിങ് ഡയറക്ടറും ന്യൂഡൽഹിയിലെ കേരള ഹൗസ് റസിഡന്റ് കമീഷണറുമായി.

2006ലെ ​വി.​എ​സ്.​ അച്യുതാനന്ദൻ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ൾ പൊതുമ​രാ​മ​ത്ത്​ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഗ്യാനേഷ് കുമാർ, ആ ​വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പ് അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ തുടർന്ന് ചു​മ​ത​ല ഒ​ഴി​യേ​ണ്ടി​വ​ന്നു. അ​തോ​ടൊ​പ്പം സ​ർ​ക്കാ​ർ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചു.

കെ.​എ​സ്.​ടി.​പി റോ​ഡ്​ നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ഭാഗമായ മ​ലേ​ഷ്യ​ൻ ക​മ്പ​നിയുടെ ചു​മ​ത​ല​ക്കാ​ര​നാ​യ എ​ൻ​ജി​നീ​യ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തതാണ് ഗ്യാനേഷ് കുമാറിന് പ്രതികൂലമായത്. കേ​ര​ള​ത്തി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങളിൽ ​നേ​രി​ട്ട ത​ട​സ്സ​ങ്ങൾ എ​ൻ​ജി​നീ​യ​ർ ആ​ത്​​മ​ഹ​ത്യ കു​റി​പ്പി​​ൽ രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സർക്കാർ ന​ട​പ​ടി.

2016 മുതൽ അദ്ദേഹം കേന്ദ്ര സർവിസിൽ എത്തി. ആഭ്യന്തര മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായിരിക്കെ, ശ്രീരാമ ജന്മഭൂമി തീർഥ ട്രസ്റ്റ് രൂപവത്കരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കുമ്പോൾ ആഭ്യന്തര മന്ത്രാലയത്തിലെ ജമ്മു-കശ്മീർ ഡിവിഷന്റെ തലവനായിരുന്നു. താഴ്‌വരയിലെ പ്രത്യേക സുരക്ഷാ സാഹചര്യങ്ങളും ജമ്മു-കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്ന പ്രക്രിയയും കൈകാര്യം ചെയ്തു.

ആഭ്യന്തര മന്ത്രാലയത്തിൽ വിവിധ ചുമതലകൾ വഹിച്ച അദ്ദേഹം, അമിത് ഷായുടെ കീഴിലുള്ള സഹകരണ മന്ത്രാലയത്തിലേക്ക് മാറ്റുന്നതിന് മുമ്പ് പാർലമെന്ററികാര്യ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. യു.പി.എ സർക്കാറിന്റെ കാലത്ത് 2007 മുതൽ 2012 വരെ പ്രതിരോധ മന്ത്രാലയത്തിൽ ജോയന്റ് സെക്രട്ടറിയായിരുന്നു (ഡിഫൻസ് പ്രൊഡക്ഷൻ).

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടക്കുന്നതിനിടയിൽ തെരഞ്ഞെടുപ്പ് കമീഷണർ അരുൺ ഗോയൽ അപ്രതീക്ഷിതമായി രാജിവെച്ച ഒഴിവിലേക്കാണ് ഗ്യാനേഷ്‍ കുമാർ കടന്നുവന്നത്. ​തെരഞ്ഞെടുപ്പ് കമീഷനിൽ 30 മാസം പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും വിവാദങ്ങൾക്കിടയാക്കി. പോളിങ് സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ 45 ദിവസത്തിന് ശേഷം നശിപ്പിച്ചുകളയുമെന്നതടക്കം എടുത്ത തീരുമാനങ്ങൾ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾക്ക് കാരണമായിട്ടുണ്ട്.

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ടായിരുന്നു വിവാദങ്ങൾ ഏറെയും. 62 കാരനായ ഗ്യാനേഷ് കുമാർ, തന്റെ കാലാവധി 2029 ജനുവരി 26 വരെ പൂർത്തിയാക്കുകയാണെങ്കിൽ, ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി മാറും. ഇതിനിടയിൽ 20 സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കേണ്ടതുണ്ട്.

വോട്ടർപട്ടിക പരിഷ്കരണ പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് കമീഷൻ വോട്ടുകൊള്ളയെ സഹായിക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയപ്പോൾ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ഗ്യാനേഷ് കുമാർ വാർത്തസമ്മേളനം നടത്തി. തന്റെ ആരോപണങ്ങൾക്ക് ഒപ്പിട്ട സത്യവാങ്മൂലം നൽകുകയോ ഏഴു ദിവസത്തിനകം രാജ്യത്തോട് മാപ്പ് പറയു​കയോ ചെയ്യണമെന്നായിരുന്നു, രാഹുൽ ഗാന്ധിക്ക് നൽകിയ മുന്നറിയിപ്പ്. എന്നാൽ രാഹുൽ അതിന് മുതിർന്നില്ല, ഗ്യാനേഷ് കുമാറും തുടർനടപടികളിലേക്ക് നീങ്ങിയില്ല.

പ്രതിപക്ഷവുമായുള്ള നിരന്തരമായ ഏറ്റുമുട്ടലുകൾ കാരണം പ്രതിപക്ഷം ഗ്യാനേഷ് കുമാറിനെതിരെ ഒരേസമയം ലോക്‌സഭയിലും രാജ്യസഭയിലും ഇംപീച്ച്മെന്റ് നോട്ടീസുകൾ നൽകിയെങ്കിലും ഫലംകണ്ടില്ല. പ്രതിപക്ഷം ഒടുവിൽ നൽകിയ നോട്ടീസ് സർക്കാറിന്റെ പരിഗണനയിലാണ്. പുതിയ ആരോപണങ്ങൾ ഉൾപ്പെടുത്തി മറ്റൊരു നോട്ടീസ് നൽകാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ പ്രതിപക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story