അപകടമുണ്ടാക്കുന്നത് ആഡംബര കാർ ഡ്രൈവർമാർ: കണ്ണന്താനം
text_fieldsന്യൂഡൽഹി: ആഡംബര കാർ ഡ്രൈവർമാരാണ് റോഡിൽ ഏറ്റവും അപകടകാരികളെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. കോടീശ്വരൻമാർക്കാണ് വാഹനം സുരക്ഷിതമായ ി ഒാടിക്കുന്നതിനുള്ള പരിശീലനം നൽകേണ്ടതെന്നും കണ്ണന്താണം പറഞ്ഞു. ദേശിയ ടൂറിസത്തിെൻറ വികസനത്തിന് വേണ്ടി സുരക്ഷിതമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദ്വിദിന കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ രാജ്യത്ത് മികച്ച റോഡുകളും ഗതാഗത സൗകര്യവും ഒരുക്കാനും കണ്ണന്താനം ആവശ്യപ്പെട്ടു.
വർഷം 1.5 ലക്ഷം അപകടങ്ങൾ സൃഷ്ടിക്കുന്ന രാജ്യത്തെ സുരക്ഷിതമല്ലാത്ത റോഡുകളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് കണ്ണന്താനം ആഡംബര കാറുപയോഗിക്കുന്നവർക്ക് നേരെ തിരിഞ്ഞത്. ടാക്സി ഡ്രൈവർമാർക്ക് സുരക്ഷിതമായ ഡ്രൈവിങ്ങിനുള്ള പരിശീലനം നൽകുന്നത് പോലെ വിലകൂടിയ വാഹനങ്ങൾ ഉപയോഗിക്കുന്ന കോടീശ്വരൻമാർക്കും പരിശീലനം നൽകണം. മാറ്റം വരേണ്ടത് ഉന്നതരിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
വില കൂടിയ കാർ കയ്യിലുണ്ടെങ്കിൽ ലോകം കീഴടക്കിയത് പോലെയാണ് ചിലർക്ക്. ഫുട്പാത്തിൽ കിടക്കുന്നവർക്ക് നേരെ ഇടിച്ചു കയറാൻ ലൈസൻസ് കിട്ടിയത് േപാലെയായിരിക്കും ഡ്രൈവിങ്. എന്തെങ്കിലും സംഭവിച്ചാൽ അഭിഭാഷകർ അവരെ കേസിൽ നിന്നും ഉൗരിയെടുക്കുകയും ചെയ്യും. ഇന്ത്യയിൽ സമീപ കാലത്ത് കണ്ടുവരുന്ന സംഭവങ്ങളെ ഉദ്ധരിച്ച് കണ്ണന്താനം തുറന്നടിച്ചു.
മികച്ച റോഡുകൾ ഒരുക്കിയാൽ രാജ്യത്ത് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇപ്പോഴുള്ളതിെൻറ ഇരട്ടി വിനോദ സഞ്ചാരികളുടെ ഒഴുക്കുണ്ടാവുമെന്നും 2017ൽ ഒരു കോടി വിദേശ സഞ്ചാരികൾ രാജ്യം സന്ദർശിച്ചതായും കണ്ണന്താനം അറിയിച്ചു.
ഒരു കേന്ദ്ര മന്ത്രി എന്ന നിലയിൽ തനിക്ക് നൽകിയ സുരക്ഷാ അകമ്പടിയെയും കണ്ണന്താനം ചോദ്യം െചയ്തു. ഒരു പാവം ടൂറിസം മന്ത്രിയെ ആര് കൊല്ലാനാണെന്നും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും നൽകുന്ന സുരക്ഷ തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തെൻറ കാറുകൾക്ക് ചുറ്റും അകമ്പടി വാഹനങ്ങൾ വരുന്നത് തനിക്ക് നാണക്കേടാണെന്നും കണ്ണന്താനം സദസ്സിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
