ഗുവാഹത്തിയിൽ ആരാധനാലയങ്ങളുടെ ചുറ്റുവട്ടം നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചു
text_fieldsദിസ്പൂർ: അസമിലെ ഗുവാഹത്തിയിൽ ആരാധനാലയങ്ങളുടെ 100 മീറ്റർ ചുറ്റളവ് ഇനി നിശബ്ദ മേഖല. അമ്പലങ്ങൾ, മുസ്ലിം പള്ളികൾ, ചർച്ചുകൾ, ഗുരദ്വാരകൾ തുടങ്ങിയവയുടെ 100 മീറ്റർ ചുറ്റളവാണ് നിശബ്ദ മേഖലയായി പ്രഖ്യാപിച്ചത്. ആരാധനാലയങ്ങൾ കൂടാതെ സർക്കാർ –സ്വകാര്യ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവും നിശബ്മേഖലകളുടെ പരിധിയിൽ പെടുത്തിയിട്ടുണ്ട്.
അതേസമയം ആരാധനാലയങ്ങളിൽ മൈക്രോഫോണും ലൗഡ്സ്പീക്കറും ഉപയോഗിക്കുന്നതിനെക്കുറിച്ച് വിജ്ഞാപനത്തിൽ നേരിട്ട് പരാമർശിക്കുന്നില്ല. അതേസമയം രാത്രി 10 മുതൽ രാവിലെ ആറ് വരെ ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് കാമരൂപ് മെട്രോ ജില്ലാ മജിസ്ട്രേറ്റ് അനഗമുത്തുവിനെ ഉദ്ധരിച്ച് ദ സൺഡെ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. അസം സർക്കാറിെൻറ നിർദേശപ്രകാരമാണ് ജില്ലാ മജിസ്ട്രേറ്റ് വിജ്ഞാപനമിറക്കിയത്.
ശബ്ദ മലിനീകരണ നിയന്ത്രണ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ അനുസരിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതു പ്രകാരം സംസ്ഥാന സർക്കാറിന് പ്രദേശങ്ങളെ വ്യവസായ, വാണിജ്യ, റെസിഡൻഷ്യൽ, നിശബ്ദ മേഖലകളായി തിരിച്ച് ശബദത്തിെൻറ നിയന്ത്രണം ഏർപ്പെടുത്താം. ശബ്ദ രഹിതമായി വിജ്ഞാപനം ചെയ്ത മേഖലകളിലെ ശബ്ദ മലിനീകരണത്തെക്കുറിച്ച് മാസം തോറും റിപ്പോർട്ട് നൽകാനും ജില്ലാ മജിസ്ട്രേറ്റ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആരാധനാലയങ്ങളിലെ ലൗഡ്സ്പീക്കർ ഉപയോഗത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ ചർച്ച നടക്കുന്നതിനിടെയാണ് അസം സർക്കാറിെൻറ നടപടി. മുസ്ലിം പള്ളികളിൽ ബാങ്കുവിളിക്കുന്നതിനെതിരെ ഗായകൻ സോനു നിഗം ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ‘‘എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ, ഞാനൊരു മുസ്ലിം അല്ല, പക്ഷേ പുലർച്ചെ ബാങ്കുവിളികേട്ടാണ് എനിക്ക് ഉണരേണ്ടി വരുന്നത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാരാധന എന്നവസാനിക്കും’’- എന്നായിരുന്നു സോനുവിെൻറ ട്വീറ്റ്.
അതേസമയം സോനിവിെൻറ വാദം തെറ്റാണെന്ന് ബി.ബി.സി കണ്ടെത്തിയിരുന്നു. സോനുവിൻറെ അന്ധേരിയിലെ വേഴ്സോവയിലുള്ള വസതിക്ക് സമീപം മുസ്ലിം പള്ളിയിൽ നിന്നുള്ള ബാങ്ക് വിളി കേൾക്കില്ലെന്നായിരുന്നു ബി.ബി.സി റിപ്പോർട്ട്. എന്നാൽ അന്ധേരിയിലെ മില്ലത്ത് നഗറിലുള്ള സോനു നിഗത്തിെൻറ വസതിയിൽ ബാങ്ക് വിളി കേൾക്കാമെന്ന് ക്വിൻറ് വെബ്സൈറ്റ് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
