Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുവാഹതിയിൽ സ്​ഫോടനം;...

ഗുവാഹതിയിൽ സ്​ഫോടനം; 12 പേർക്ക്​ പരിക്ക്​

text_fields
bookmark_border
blast-23
cancel

ഗുവാഹതി: നഗരത്തിലെ ഷോപ്പിങ്​ മാളിന്​ സമീപം ബോംബുപൊട്ടി 12 പേർക്ക്​ പരിക്ക്​. ഒരാളുടെ നില ഗുരുതരം. ഗുവാഹതി മെ ഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചുപേരിൽ ഒരാൾക്കാണ്​ സാരമായ പരിക്കേറ്റത്​. ബാക്കിയുള്ളവരെ സ്വക ാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്​ച രാത്രി എട്ടുമണിയോടെയാണ്​​ സംഭവം. മോ​ട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ ബോംബെറിഞ്ഞശേഷം രക്ഷപ്പെട്ടതായി ഗുവാഹതി പൊലീസ്​ കമീഷണർ ദീപക്​ കുമാർ പറഞ്ഞു. ഉൾഫ തീവ്രവാദി നേതാവ്​ പരേഷ്​ ബറുവ ആക്രമണത്തി​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്തതായി പ്രാദേശിക ചാനലുകൾ റിപ്പോർട്ട്​ ചെയ്​തു. എന്നാൽ, ഇക്കാര്യം അന്വേഷിച്ച ശേഷമേ സ്​ഥിരീകരിക്കാനാവൂ എന്നാണ്​ പൊലീസ്​ നിലപാട്​. മൃഗശാലക്ക്​ എതിർവശത്തെ ആർ.ജി ബറുവ റോഡിലെ ശ്രദ്ധാഞ്​ജലി പാർക്കിനും ഷോപ്പിങ്​ മാളിനും സമീപമാണ്​ സംഭവം.

ഡി.ജി.പി കുലാധർ സൈക്കിയ അടക്കമുള്ള ഉന്നത ഉദ്യോഗസ്​ഥർ സ്​ഥലത്തെത്തി. വൈകുന്നേരങ്ങളിൽ നൂറുകണക്കിനു പേരെ​ത്തുന്ന സ്​ഥലമാണിത്​. പരിക്കേറ്റവരുടെ ചികിത്സ ചെലവ്​ സർക്കാർ വഹിക്കുമെന്ന്​ ആരോഗ്യമന്ത്രി പിജുഷ്​ ഹസാരിക പറഞ്ഞു. സ്​ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചശേഷമാണ്​ മ​ന്ത്രിയുടെ പ്രതികരണം. രണ്ടുപേർക്ക്​ കണ്ണിനാണ്​ പരി​ക്കേറ്റത്​. റോന്തുചുറ്റുകയായിരുന്ന രണ്ട്​ ജവാന്മാരും ഒരു കോളജ്​ വിദ്യാർഥിനിയും പരിക്കേറ്റവരിലുണ്ട്​. അടിയന്തരമായി ​അന്വേഷിച്ച്​ റിപ്പോർട്ട്​ നൽകാൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഉത്തരവിട്ടു. ഉൾഫ തീവ്രവാദികൾക്കെതിരായ നടപടി ശക്തമാക്കിയതി​​െൻറ ഭാഗമായി നിരവധി റെയ്​ഡുകൾ നടത്തി വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു. ജവാന്മാരെ ലക്ഷ്യമിട്ടാണ്​ ആക്രമണ പദ്ധതി ആസൂത്രണം ചെയ്​ത​െതന്നാണ്​ നിഗമനം. ഇന്ന്​ ഗുവാഹത്തിയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamblastGuwahathimalayalam news
News Summary - guwahathi blast -India news
Next Story