Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താനിലേക്ക്​...

പാകിസ്​താനിലേക്ക്​ പോകാൻ ആവശ്യപ്പെട്ട്​ മുസ്​ലിം കുടുംബത്തിന്​ ക്രൂരമർദനം -VIDEO

text_fields
bookmark_border
gurugram-23
cancel

ന്യൂഡൽഹി: പാകിസ്​താനിലേക്ക്​ പോകാൻ ആവശ്യപ്പെട്ട്​ മുസ്​ലിം കുടുംബത്തിന്​ ക്രൂരമർദനം. നാലംഗ കുടുംബത്തെ 40 അം ഗ സംഘമാണ്​ മർദിച്ചത്​. ഗുരുഗ്രാം ജില്ലയിലെ ബോണ്ടസി മേഖലയിലാണ്​ രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്​. ഇ​വരോട ്​ പാകിസ്​താനിലേക്ക്​ പോകാൻ അക്രമി സംഘം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്​.

ഹോളി ദിനത്തിൽ വൈകീട്ട്​ അഞ്ച്​ മണിയോടെയായിരുന്നു സംഭവമെന്ന്​ എ.സി.പി ഷംസീർ സിങ്​ പറഞ്ഞു. ക്രിക്കറ്റ്​ കളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ്​ മർദനത്തിലേക്ക്​ നയിച്ചതെന്നും അദ്ദേഹം വ്യക്​തമാക്കി.

പരിക്കേറ്റവരിൽ ഒരാളായ ഷാഹിദിൻെറ മൊഴിയനുസരിച്ച്​ തെരുവിൽ ക്രിക്കറ്റ്​ കളിച്ചുകൊണ്ടിരുന്ന ഷാഹിദ്​ ഉൾപ്പടെയുള്ളവരോട്​ കളി നിർത്താൻ ഒരു സംഘം ആളുകൾ ആവശ്യപ്പെടുകയായിരുന്നു. ഇതിന്​ തയാറാകാതിരുന്നതോടെ ഇരുമ്പ്​ കമ്പികളും ഹോക്കി സ്​റ്റിക്കുകളും ഉപയോഗിച്ച്​ മർദിക്കുകയായിരുന്നു.

മർദിക്കരുതെന്ന്​ നിരവധി തവണ ആവശ്യപ്പെ​ട്ടെങ്കിലും ചെവിക്കൊള്ളാൻ സംഘം തയാറായില്ല. മർദനത്തിൽ നിന്ന്​ രക്ഷപ്പെടാൻ ഓടിയവരെ പിന്തുടർന്ന്​ അക്രമികൾ അടിച്ചതായും ഷാഹിദ്​ വ്യക്​തമാക്കുന്നു.

പിന്നീട്​ ഷാഹിദി​െ​ൻറ ബോധം മറഞ്ഞതിന്​ ശേഷമാണ്​ മർദനം നിർത്തിയത്​. ഇതുമായി ബന്ധപ്പെട്ട്​ പൊലീസിൽ പരാതി നൽകിയപ്പോൾ നടപടിയെടുക്കാൻ ആദ്യം തയാറായില്ലെന്നും ഇവർ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmob thrasheMusim familyUttar Pradesh
News Summary - Gurugram: Outrage after Muslim family thrashed-India news
Next Story